ഇടുക്കിയില്‍ ഒരുവീട്ടിലെ നാലുപേരെ കാണാനില്ല

തൊടുപുഴ: ഇടുക്കിയില്‍ വണ്ണപ്പുറത്തിന് സമീപത്തുള്ള ഒരു വീട്ടിലെ നാലുപേരെ ദുരൂഹ സാഹചര്യത്തില്‍ കാണാതായി. മുണ്ടന്‍മുടി കാനാട്ട് കൃഷണ്ന്‍(51), ഭാര്യ സുശീല(50), മകള്‍ ആശാ കൃഷ്ണന്‍(21),മകന്‍ അര്‍ജുന്‍(17) എന്നിവരെയാണ് കാണാതായിരിക്കുന്നത്. അയല്‍ക്കാരാണ് ഇവരെ കാണാനില്ലെന്ന് പോലീസില്‍ അറിയിച്ചത്.

ഇവരുടെ വീടിനുള്ളില്‍ രക്തക്കറ കണ്ടതായി നാട്ടുകാര്‍ പറയുന്നു. ഇവരെ കാണാതായിട്ട് മൂന്ന് ദിവസത്തോളമായി. വീട്ടുകാരെ കാണാതായതിനെ തുടര്‍ന്ന് അയല്‍ക്കാര്‍ എത്തി നോക്കിയപ്പോഴാണ് ഭിത്തിയിലും തറയിലും രക്തക്കറ കണ്ടത്.

സംഭവത്തെ തുടര്‍ന്ന് കാളിയാര്‍ പോലീസ് സ്ഥലത്തെതി പരിശോധന നടത്തിവരികയാണ്.

Share news
error: Content is protected !!
Scroll to Top