കുറ്റിപ്പുറത്ത് ബസ് യാത്രികന്റെ 32 പവന്‍ കവര്‍ന്ന തിരൂര്‍ സ്വദേശി പിടിയില്‍

കുറ്റിപ്പുറം: കുറ്റിപ്പുറത്ത് ബസ് യാത്രികന്റെ സ്വര്‍ണം മോഷ്ടിച്ചയാള്‍ പിടിയിലായി. തിരൂര്‍ വാണിയന്നൂര്‍ സ്വദേശി അമ്പാഴത്തില്‍ സലാമാണ് പിടിയിലായത്. ഇയാളില്‍ നിന്നും മോഷ്ടിച്ച സ്വര്‍ണം കണ്ടെടുത്തു.

കഴിഞ്ഞ 14 ാം തിയ്യതിയാണ് സംഭവം നടന്നത്. തൃശൂരില്‍ നിന്ന് ജ്വല്ലറിയിലേക്ക് പണികഴിപ്പിച്ച ആഭരണങ്ങളുമായി പോവുകയായിരുന്ന ജോലിക്കാരന്റെ പക്കല്‍ നിന്നും സ്വര്‍ണമടങ്ങിയ ബാഗ് മോഷ്ടിച്ച് പ്രതി കടന്നുകളയുകയായിരുന്നു.

സലാമിന്റെ പക്കല്‍് നിന്ന് സ്വര്‍ണം വിറ്റ പണവും ബാക്കിയുള്ള സ്വര്‍ണവും കണ്ടെടുത്തു.

ഡിവൈഎസ്പി ബിജു ഭാസ്‌ക്കറിന്റെ നേതൃത്വത്തില്‍ കുറ്റിപ്പുറം എസ്‌ഐ ബഷീര്‍ ചിറക്കല്‍, ഡിവൈഎസ്പിയുടെ ക്രൈംസ്‌ക്വാഡിലെ എഎസ്‌ഐ പ്രമോദ്, സിനീയര്‍ സിപിഒ അജയപ്രകാശ്, രാജേഷ് സി വി, കുറ്റിപ്പുറം സ്‌പെഷല്‍ ബ്രാഞ്ചിലെ സീനിയര്‍ സിപിഒ സുധീര്‍ എന്‍, ഹരികുമാര്‍, ശ്യാം എന്നിവരാണ് പ്രതിയെ പിടികൂടിയത്.

Share news
error: Content is protected !!
Scroll to Top