Section

malabari-logo-mobile

മദ്യനയം: യുഡിഎഫ്‌ യോഗത്തില്‍ രൂക്ഷമായ തര്‍ക്കം: ഉമ്മന്‍ചാണ്ടിയും സുധീരനും നേര്‍ക്കുനേര്‍

HIGHLIGHTS : തിരൂ: മദ്യനയത്തില്‍ പ്രായോഗികമാറ്റം ചര്‍ച്ച ചെയ്‌ത യുഡിഎഫ്‌ യോഗത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കെപിസിസി പ്രസിഡന്റ്‌ വിഎം സുധീരനും ഇടഞ്ഞു. പ്ര...

തിരൂ: മദ്യനയത്തില്‍ പ്രായോഗികമാറ്റം ചര്‍ച്ച ചെയ്‌ത യുഡിഎഫ്‌ യോഗത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കെപിസിസി പ്രസിഡന്റ്‌ വിഎം സുധീരനും ഇടഞ്ഞു. പ്രായോഗിക മാറ്റം വരുത്തുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ യുഡിഎഫ്‌ യോഗത്തിന്‌ കഴിയാഞ്ഞതിനെ തുടര്‍ന്ന്‌ ഈകാര്യത്തില്‍ തീരുമാനമെടുക്കാന്‍ മന്ത്രിസഭയെ ചുമതലപ്പെടുത്തി യോഗം പിരിയുകയായിരുന്നു. എന്നാല്‍ വിഎം സുധീരന്‍ ഈ തീരുമാനത്തിനെ ശക്തമായി എതിര്‍ത്തു. അടക്കാന്‍ തീരുമാനിച്ച ബാറുകള്‍ക്ക്‌ ബീര്‍ വൈന്‍ ലൈസന്‍സ്‌ നല്‍കുന്നതിനെ കുറിച്ചും മന്ത്രിസഭ തീരുമാനിക്കും.

എന്നാല്‍ ഈ തീരുമാനത്തോട്‌ സുധീരന്‍ ശക്തമായി വിയോജിച്ചു.പ്രയോഗികതയുടെ പേരുപറഞ്ഞ്‌ നയത്തില്‍ മാറ്റം വരുത്തിയാല്‍ ജനങ്ങളോട്‌ വിശദീകരിക്കേണ്ടി വരുമെന്നു്‌ സുധീരന്‍ പറഞു, നയം മാറ്റിയാല്‍ കോഴ വാങ്ങിയെന്ന്‌ ജനം വിശ്വസിക്കുംമെന്നും സുധീരന്‍ പറഞ്ഞു. താന്‍ ജനങ്ങളോടൊപ്പം നിന്ന്‌ ഇതിനെ എതിര്‍ക്കുമെന്ന്‌ പറഞ്ഞു.ഒരു ഘട്ടത്തില്‍ മുഖ്യമന്ത്രി ഇടപെട്ടത്‌ സുധീരനെ കൂടുതല്‍ പ്രകോപിതനാക്കി. കോണ്‍ഗ്രസ്സില്‍ ഇത്തരത്തില്‍ തമ്മില്‍ തല്ലുണ്ടായാല്‍ അത്‌ യുഡിഎഫിന്റെ മരണമണിയാകുമെന്ന്‌ കുഞ്ഞാലിക്കുട്ടി പറഞ്ഞു. കൂടാതെ നാല്‌ പോലീസുകാരെ കൂട്ടി ഘടകകക്ഷകളെ വിരട്ടെണ്ടെന്ന ടി ഒ സൂരജ്‌ വിഷയം മുന്‍നിര്‍ത്തി കുഞ്ഞാലിക്കുട്ടി യോഗത്തില്‍ പറഞ്ഞു. തമ്മില്‍ തല്ല്‌ നിര്‍ത്തിയില്ലെങ്ങില്‍ പലതു പുറത്തുപറയുമെന്നും കുഞ്ഞാലിക്കുട്ടി ഭീഷണിപ്പെടുത്തി.

sameeksha-malabarinews

ഇതിന്‌ പിന്നാലെ എസ്‌ജെഡിയും കോണ്‍ഗ്രസ്സിന്‌ നേരെ തിരിഞ്ഞു. കോണ്‍ഗ്രസ്സില്‍ സുധീരന്‍ പറയുന്നതോ ഉമ്മന്‍ചാണ്ടി പറഞ്ഞഥോ ചെന്നിത്തല പറഞ്ഞതോ മദ്യനയമെന്ന്‌ വീരേന്ദ്രകുമാര്‍ ചോദിച്ചു.

.യോഗം മാണിക്ക്‌ പൂര്‍്‌ണ്ണപിന്തുണ നല്‍കാന്‍ തീരുമാനിച്ചു. വ്യവസായ വകുപ്പ്‌ മന്ത്രി ഇബ്രാഹിംകുട്ടിയുടെ ഓഫീസിനെ കുറി്‌ച്ച സഭയില്‍ ആക്ഷേപമുന്നയിച്ച സംഭവത്തില്‍ ഗണേഷ്‌കുമാറിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കാന്‍ യോഗം തീരുമാനി്‌ച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!