തിരൂരില്‍ ജോലിക്കിടെ യുവാവ്‌ കിണറ്റില്‍ വീണ്‌ മരിച്ചു

TIRURതിരൂര്‍: ജോലിസ്ഥലത്ത്‌ നിന്ന്‌ കിണറ്റില്‍ വീണ്‌ യുവാവ്‌ മരിച്ചു. തിരൂര്‍ വെട്ടം സ്വദേശി കാണിതറയില്‍ വിശ്വനാഥന്റെയും ബീനയുടെയും മകനായ വിപിന്‍നാഥ്‌ (20) ആണ്‌ മരിച്ചത്‌.

ഇന്‍ഡസ്‌ട്രീയലിലെ വെല്‍ഡിങ്ങ്‌ ജീവനക്കാരനായ ഇയാള്‍ തിരൂര്‍ പച്ചാട്ടരിയില്‍ ജോലിചെയ്യവേയാണ്‌്‌ അപകടത്തില്‍ പെട്ടത്‌. തിരൂരില്‍ നിന്ന്‌ അഗ്നിശമനസേനയെത്തിയാണ്‌ മൃതദേഹം പുറത്തെടുത്തത്‌.
ശ്രീഹരി, വിജിനി എന്നിവര്‍ സഹോദരങ്ങളാണ്‌

മൃതദേഹം ഇപ്പോള്‍ പോസ്‌റ്റ്‌ മോര്‍ട്ടത്തിനായി സൂക്ഷിച്ചിരിക്കുകയാണ്‌. ഇതിന്‌ ശേഷം രാവിലെ 11 മണിയോടെ വീട്ടുവളപ്പില്‍ സംസ്‌ക്കരിക്കും

Share news
error: Content is protected !!
Scroll to Top