കോട്ടക്കല്‍ അനാശാസ്യം; ഒരാള്‍ അറസ്റ്റില്‍

Story dated:Monday July 27th, 2015,03 23:pm
sameeksha

Untitled-1 copyകോട്ടക്കല്‍: മലപ്പുറം കോട്ടക്കലില്‍ പ്രായപൂര്‍ത്തിയാകാത്ത മക്കളെ ഉപയോഗിച്ച്‌ അനാശാസ്യപ്രവര്‍ത്തനം നടത്തിയ കേസിലെ ഒരാള്‍ പോലീസ്‌ പിടിയിലായി. വയനാട്‌ സ്വദേശി മുഹമ്മദ്‌ കുഞ്ഞ്‌(35) ആണ്‌ പിടിയിലായത്‌. ഇയാളെ കോട്ടക്കല്‍ ബസ്‌റ്റോപ്പില്‍ വെച്ചാണ്‌ പോലീസ്‌ പിടികൂടിയത്‌. ഇതോടെ ഈ കേസില്‍ ഉമ്മയടക്കം രണ്ടുപേരാണ്‌ അറസ്റ്റിലായിരിക്കുന്നത്‌.

അസാന്‍മാര്‍ഗിക പ്രവര്‍ത്തനത്തിന്‌ പെണ്‍കുട്ടികളെ ഉപയോഗിക്കുന്നുണ്ടെന്ന പരാതിയെ തുടര്‍ന്ന്‌ അന്വേഷണം നടത്തിയ ഷാഡോ പോലീസാണ്‌ ഉമ്മയെയും 17,16,13 വയസ്സുള്ള മൂന്ന്‌ പെണ്‍മക്കളെയും കസ്‌റ്റഡിയിലെടുത്തത്‌. പെണ്‍കുട്ടികള്‍ സാമൂഹ്യക്ഷേമ വകുപ്പിന്‌ കീഴിലുള്ള മഞ്ചേരിയിലെ നിര്‍ഭയയിലുമാണ്‌ ഇപ്പോള്‍ ഉള്ളത്‌.

സംഭവവുമായി ബന്ധപ്പെട്ട്‌ കൂടുതല്‍ പേര്‍ കുടുങ്ങിയേക്കുമെന്നാണ്‌ സൂചന. കോട്ടക്കല്‍ സി ഐ ആര്‍ അശോകനാണ്‌ അന്വേഷണ ചുമതല.

കോട്ടക്കലില്‍ അനാശ്യാസ്യം; ഉമ്മയും പ്രായപൂര്‍ത്തിയാകാത്ത 3 പെണ്‍മക്കളും കസ്റ്റഡിയില്‍