കോട്ടക്കലില്‍ അനാശ്യാസ്യം; ഉമ്മയും പ്രായപൂര്‍ത്തിയാകാത്ത 3 പെണ്‍മക്കളും കസ്റ്റഡിയില്‍

Untitled-1 copyകോട്ടക്കല്‍ : മലപ്പുറം കോട്ടക്കലില്‍ മക്കളെ ഉപയോഗിച്ച്‌ അനാശാസ്യപ്രവര്‍ത്തനത്തിനം നടത്തിയ ഉമ്മയെ പോലീസ്‌ കസ്‌റ്റഡിയിലെടുത്തു. അസാന്‍മാര്‍ഗിക പ്രവര്‍ത്തനത്തിന്‌ പെണ്‍കുട്ടികളെ ഉപോയിക്കുന്നുണ്ടെന്ന പരാതിയെ തുടര്‍ന്ന്‌ അന്വേഷണം നടത്തിയ ഷാഡോ പോലീസാണ്‌ ഉമ്മയെയും 17,16,13 വയസ്സുള്ള മൂന്ന്‌്‌ പെണ്‍ മക്കളെയും കസ്റ്റഡിയിലെടുത്തത്‌. ഉമ്മ പോലീസ്‌ കസ്‌റ്റഡിയിലും പെണ്‍മക്കള്‍ സാമൂഹ്യക്ഷേമ വകുപ്പിന്‌ കീഴിലുള്ള മഞ്ചേരിയിലെ നിര്‍ഭയയിലുമാണ്‌ ഇപ്പോള്‍ ഉള്ളത്‌.

പെണ്‍കുട്ടികളെ ഉമ്മ 2000 രൂപ മുതല്‍ 5000 രൂപ ഈടാക്കി ഊട്ടി, മൈസൂര്‍, വയനാട്‌ എന്നിവിടങ്ങളിലേക്ക്‌ ഇടനിലക്കാര്‍ വഴി ലൈംഗിക വൃത്തിക്ക്‌ വിട്ടിരുന്നതായി ചൈല്‍ഡ്‌ ലൈന്‍ പ്രവര്‍ത്തകര്‍ക്ക്‌ നല്‍കിയ മൊഴിയില്‍ ഇവര്‍ പറയുന്നുണ്ട്‌. പതിനേഴുകാരിയായ പെണ്‍കുട്ടിക്ക്‌ ഒന്നര വയസ്സ്‌ പ്രായമുള്ള ഒരു പെണ്‍കുഞ്ഞുമുണ്ട്‌. ഉമ്മയും ഈ പെണ്‍മക്കളും ഒതുക്കുങ്ങല്‍ മാണ്ണൂരിലെ വാടക ക്വാര്‍ട്ടേഴ്‌സിലാണ്‌ തമാസിച്ചുവരുന്നത്‌.

സംഭവവവുമായി ബന്ധപ്പെട്ട്‌ രണ്ട്‌ പേര്‍ പിടിയിലായതായി സൂചനയുണ്ട്‌. കേസിന്റെ അന്വേഷണ ചുമതല മലപ്പുറം സിഐക്കാണ്‌.