Section

malabari-logo-mobile

കൊണ്ടോട്ടി- കൊളപ്പുറം റോഡ്‌ ഉദ്‌ഘാടനം 14 ന്‌

HIGHLIGHTS : കൊണ്ടോട്ടി: നവീകരിച്ച കൊണ്ടോട്ടി- കൊളപ്പുറം റോഡ്‌ ഡിസംബര്‍ 14 ന്‌ രാവിലെ 10 ന്‌ വ്യവസായ- ഐ.ടി വകുപ്പ്‌ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്‌ഘാടനം ചെ...

roadകൊണ്ടോട്ടി: നവീകരിച്ച കൊണ്ടോട്ടി- കൊളപ്പുറം റോഡ്‌ ഡിസംബര്‍ 14 ന്‌ രാവിലെ 10 ന്‌ വ്യവസായ- ഐ.ടി വകുപ്പ്‌ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്‌ഘാടനം ചെയ്യും. ഇ. അഹമ്മദ്‌ എം.പി അധ്യക്ഷനാവും. കൊളപ്പുറം ടൗണ്‍ പരിസരത്ത്‌ നടക്കുന്ന പൊതു സമ്മേളനം ടൂറിസം- പിന്നാക്കക്ഷേമ വകുപ്പ്‌ മന്ത്രി എ.പി അനില്‍കുമാര്‍ ഉദ്‌ഘാടനം ചെയ്യും. എം.എല്‍.എ.മാരായ കെ. മുഹമ്മദുണ്ണി ഹാജി, കെ.എന്‍.എ ഖാദര്‍, പി. ശ്രീരാമകൃഷ്‌ണന്‍, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സുഹ്‌റ മമ്പാട്‌ വൈസ്‌ പ്രസിഡന്റ്‌ പി.കെ. കുഞ്ഞു തുടങ്ങിയവര്‍ പങ്കെടുക്കും.
ജില്ലയിലെ രണ്ട്‌ പ്രധാന ദേശീയ പാതകളായ 17 നെയും (മംഗലാപുരം- കൊച്ചി) 213 നെയും (കോഴിക്കോട്‌- പാലക്കാട്‌) തമ്മില്‍ ബന്ധിപ്പിക്കുന്ന കൊണ്ടോട്ടി- കൊളപ്പുറം റോഡ്‌ കേന്ദ്ര റോഡ്‌ ഫണ്ടില്‍ നിന്നും 19 കോടി ചെലവിലാണ്‌ നവീകരിച്ചത്‌. പരപ്പനങ്ങാടി- അരീക്കോട്‌ സംസ്ഥാന പാതയുടെ ഭാഗമായ റോഡ്‌ പൊന്നാനി, വളാഞ്ചേരി, തിരൂര്‍, പരപ്പനങ്ങാടി തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നും കരിപ്പൂര്‍ വിമാനത്താവളത്തിലേക്കും കൊണ്ടോട്ടി, അരീക്കോട്‌, താമരശ്ശേരി തുടങ്ങിയ കിഴക്കന്‍ പ്രദേശങ്ങളില്‍ നിന്നും കൊച്ചിയിലേക്കുമുള്ള എളുപ്പ വഴിയാണ്‌.
ശരാശരി അഞ്ചര മീറ്റര്‍ വീതിയുണ്ടായിരുന്ന റോഡ്‌ ഏഴ്‌ മീറ്ററാക്കി റബ്ബറൈസ്‌ ചെയ്യുകയും വലിയ കയറ്റിറക്കങ്ങള്‍ കുറയ്‌ക്കുകയും ഓവുപാലങ്ങള്‍ വീതി കൂട്ടുകയും റോഡ്‌ സുരക്ഷയുമായി ബന്ധപ്പെട്ട പ്രവൃത്തികള്‍ പൂര്‍ത്തിയാക്കുകയും ചെയ്‌തിട്ടുണ്ട്‌. കൊണ്ടോട്ടി- കൊളപ്പുറം റോഡിനെ ദേശീയ പാത 213 ലെ കൊണ്ടോട്ടി കോടങ്ങാടുമായി ബന്ധിപ്പിക്കുന്ന 700 മീറ്റര്‍ റോഡും ഇതോടൊപ്പം നവീകരിച്ചിട്ടുണ്ട്‌.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!