റവന്യൂ- പൊലീസ്‌ ക്രിക്കറ്റ്‌ മത്സരം

cricketമലപ്പുറം: മലപ്പുറം കലക്‌ടറേറ്റ്‌ സ്റ്റാഫ്‌ റിക്രിയേഷന്‍ ക്ലബ്ബിന്റെയും ജില്ലാ സ്‌പോര്‍ട്‌സ്‌ കൗണ്‍സിലിന്റെയും ആഭിമുഖ്യത്തില്‍ ഡിസംബര്‍ 14 ന്‌ റവന്യൂ- പൊലീസ്‌ വകുപ്പുകള്‍ തമ്മില്‍ 20- 20 ക്രിക്കറ്റ്‌ സൗഹൃദ മത്സരം നടത്തുന്നു. രാവിലെ 9.30 ന്‌ മലപ്പുറം എം.എസ്‌.പി പരേഡ്‌ മൈതാനത്ത്‌ മത്സരം തുടങ്ങും. ജില്ലാ കലക്‌ടര്‍ കെ. ബിജു നയിക്കുന്ന റവന്യൂ ടീമില്‍ അസി. കലക്‌ടര്‍ കെ. ഗോപാലകൃഷ്‌ണന്‍ ഉള്‍പ്പെടെ ജില്ലയിലെ റവന്യൂ വകുപ്പ്‌ ഉദ്യോഗസ്ഥര്‍ പങ്കെടുക്കും. ജില്ലാ പൊലീസ്‌ മേധാവി ദേബേഷ്‌ കുമാര്‍ ബെഹ്‌റ നയിക്കുന്ന പൊലീസ്‌ ടീമില്‍ ജില്ലയിലെ പൊലീസ്‌ വകുപ്പ്‌ ഉദ്യേഗസ്ഥരും പങ്കെടുക്കുമെന്ന്‌ ജില്ലാ കലക്‌ടര്‍ അറിയിച്ചു.

Share news
error: Content is protected !!
Scroll to Top