ലിബിയയില്‍ നാല്‌ ഇന്ത്യാക്കാരെ ഐഎസ്‌ ഭീകരര്‍ തട്ടിക്കൊണ്ടുപോയി

Story dated:Friday July 31st, 2015,11 41:am

150420161330-isis-large-169ദില്ലി: ലിബിയിയിലെ ട്രിപ്പോളിയയില്‍ നാല്‌ ഇന്ത്യക്കാരെ ഇസ്ലാമിക്‌ സ്‌റ്റേറ്റ്‌ ഭീകരര്‍ തട്ടിക്കൊണ്ടുപോയതായി റിപ്പോര്‍ട്ടുകള്‍. നാല്‌ സര്‍വകലാശാല അധ്യാപകരെയാണ്‌ ഭീകരര്‍ ഇന്നലെ വൈകീട്ട്‌ തട്ടിക്കൊണ്ടെുപോയത്‌. വിദ്യാര്‍ത്ഥികള്‍ക്ക്‌ ക്ലാസെടുത്ത്‌ കൊണ്ടിരിക്കുന്നതിനിടയിലാണ്‌ തട്ടിക്കൊണ്ടുപോയത്‌.

സംഭവത്തില്‍ വിദേശകാര്യ മന്ത്രാലയം അന്വേഷണം ആരംഭിച്ചു. അതേസമയം ഒരു വര്‍ഷം മുമ്പ്‌ ഇറാഖിലെ മൊസൂളില്‍ നിന്നും തട്ടിക്കൊണ്ടുപോകപ്പെട്ട 39 ഇന്ത്യാക്കാരെ കുറിച്ചുള്ള ഒരു വിവരവും ഇതുവരെ ലഭ്യമായിട്ടില്ല.

തട്ടിക്കൊണ്ടു പോകപ്പെട്ടവരെ കുറിച്ചുള്ള വിവരങ്ങള്‍ അറിയുന്നതിന്‌ ഇന്ത്യന്‍ സര്‍ക്കാര്‍ ഇറാഖി സര്‍ക്കാര്‍ അധികാരികളുമായി നിരനന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന്‌ വിദേശകാര്യ സഹമന്ത്രി വി കെ സിങ്‌ പറഞ്ഞു.