Section

malabari-logo-mobile

പെട്രോള്‍ ഡീസല്‍ വില കുറച്ചേക്കും

HIGHLIGHTS : പെട്രോള്‍ ഡീസല്‍ വില കുറച്ചേക്കും. നാലു രൂപവരെ കുറവുവരുത്തുമെന്നാണ്‌ റിപ്പോര്‍ട്ട്‌. അസംസ്‌കൃത എണ്ണവില അന്താരാഷ്ട്ര വിപണിയില്‍ ബാരലിന്‌ 53.75 ഡോളറ...

petrolപെട്രോള്‍ ഡീസല്‍ വില കുറച്ചേക്കും. നാലു രൂപവരെ കുറവുവരുത്തുമെന്നാണ്‌ റിപ്പോര്‍ട്ട്‌. അസംസ്‌കൃത എണ്ണവില അന്താരാഷ്ട്ര വിപണിയില്‍ ബാരലിന്‌ 53.75 ഡോളറായി കുറഞ്ഞ സാഹചര്യത്തിലാണ്‌ എണ്ണ കമ്പനികള്‍ വിലകുറയ്‌ക്കാനൊരുങ്ങുന്നത്‌. നിലവില്‍ വലിയ ലാഭത്തിലാണ്‌ എണ്ണകമ്പനികള്‍ പെട്രോളും ഡീസലും രാജ്യത്ത്‌ വില്‍ക്കുന്നത്‌.

അസംസ്‌കൃത എണ്ണവില ഒരിടവേളയ്‌ക്ക്‌ ശേഷം അന്താരാഷ്ട്ര വിപണിയില്‍ വീണ്ടും കുത്തനെ ഇടിയുകയാണ്‌. എണ്ണ കുറഞ്ഞതിനെ തുടര്‍ന്ന്‌ കഴിഞ്ഞ 15 ന്‌ പെട്രോള്‍ ഡീസല്‍ വില 2 രൂപ കുറച്ചിരുന്നു. ദില്ലി ഉള്‍പ്പെടയുള്ള ചില സംസ്ഥാനങ്ങള്‍ നികുതി കൂട്ടിയത്‌ കൊണ്ട്‌ വിലക്കുറവ്‌ വിപണിയില്‍ പ്രതിഫലിച്ചില്ല.

sameeksha-malabarinews

അസംസ്‌കൃത എണ്ണ വില ഈ മാസം ആദ്യത്തില്‍ അറുപത്‌ ഡോളറിന്‌ മുകളിലായിരുന്നു. എന്നാല്‍ ഇപ്പോള്‍ അതിലും താഴേക്ക്‌ പോയതിനെ തുടര്‍ന്നാണ്‌ വിലയില്‍ കുറവ്‌ വരുത്താന്‍ എണ്ണ കമ്പനികള്‍ ആലോചിക്കുന്നത്‌. നിലവിലെ വിലയനുസരിച്ച്‌ ഒരു ലിറ്റര്‍ പെട്രോള്‍ വില്‍ക്കുമ്പോള്‍ 3 രൂപ 99 പൈസയുടേയും ഡീസലിന്‌ 4.17 പൈസയുടെയും അധികലാഭമാണ്‌ എണ്ണകമ്പനികള്‍ക്ക്‌ ലഭിക്കുന്നത്‌.

അതുകൊണ്ടു തന്നെ പെട്രോളിനും ഡീസലിനും 4 രൂപ വെച്ച്‌ കുറക്കാനുള്ള പ്രാഥമിക ധാരണയില്‍ എണ്ണകമ്പനികള്‍ എത്തിയതായാണ്‌ സൂചന. ഇന്ന്‌ ചേരുന്ന എണ്ണകമ്പികളുടെ അവലോകന യോഗത്തിന്‌ ശേഷം വില കുറയ്‌ക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചേക്കും. പുതുക്കിയ വില ഇന്ന്‌ അര്‍ദ്ധരാത്രി മുതല്‍ നിലവില്‍ വരും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!