Section

malabari-logo-mobile

ദോഹയില്‍ സൈലിയ ഇന്‍ഡസ്ട്രിയല്‍ ഏരിയ ഗേറ്റ് നമ്പര്‍ നാലില്‍ വന്‍ അഗ്നിബാധ

HIGHLIGHTS : ദോഹ: സൈലിയ ഇന്‍ഡസ്ട്രിയല്‍ ഏരിയ ഗേറ്റ് നമ്പര്‍ നാലില്‍ വന്‍ അഗ്നിബാധ. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. ഫാക്ടറി, വര്‍ക്ക് ഷോപ്പുകള്‍ സ്റ്റോറ...

dohaദോഹ: സൈലിയ ഇന്‍ഡസ്ട്രിയല്‍ ഏരിയ ഗേറ്റ് നമ്പര്‍ നാലില്‍ വന്‍ അഗ്നിബാധ. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. ഫാക്ടറി, വര്‍ക്ക് ഷോപ്പുകള്‍ സ്റ്റോറുകള്‍, താമസ സ്ഥലങ്ങള്‍ എന്നിവ കത്തി നശിച്ചിട്ടുണ്ട്.
നേപ്പാളികളും ശ്രീലങ്കക്കാരും ബംഗാളികളും ഇന്ത്യക്കാരും താമസിക്കുന്ന താമസ കേന്ദ്രങ്ങളില്‍ തീപടര്‍ന്നതിനെ തുടര്‍ന്ന് സാധന സാമഗ്രികള്‍ പൂര്‍ണമായും കത്തിനശിച്ചു.
സമീപത്തെ കടകളില്‍ ജോലി ചെയ്യുന്ന ഇവര്‍ക്ക്  ഉടുതുണി മാത്രമാണ് ബാക്കിയായത്.
തീപിടിച്ച് 10 മിനുട്ടിനകം തന്നെ സിവില്‍ ഡിഫന്‍സ്  രംഗത്തെത്തിയിരുന്നു.
മൂന്ന് മണിയോടെ തീ ഏറെക്കുറെ നിയന്ത്രണവിധേയമാക്കിയതായി ആഭ്യന്തര മന്ത്രാലയം ട്വിറ്ററില്‍ അറിയിച്ചു.
വൈകുന്നേരത്തോടെയാണ് തീ പൂര്‍ണമായും അണക്കാനായത്. ആസ്‌പെയര്‍ സോണിന് സമീപത്ത് നിന്ന് നോക്കിയാല്‍ അന്തരീക്ഷത്തിലേക്ക് ശക്തമായ പുക ഉയരുന്നത് കാണാമായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
ഈ ഭാഗത്തുള്ള ഷോപ്പുകള്‍ ജനറേറ്ററിലാണ് പ്രവര്‍ത്തിക്കുന്നത്. ഇതിലൊന്നില്‍ നിന്നാണ് തീപടര്‍ന്നതെന്ന് കരുതുന്നതായി ദൃക്‌സാക്ഷികളില്‍ ചിലര്‍ സൂചിപ്പിച്ചു.
ജനറേറ്റില്‍ നിന്ന് ഡീസല്‍ റോഡിലേക്കൊഴുകി കത്തുന്നത് കാണാമായിരുന്നു.
തീപിടുത്തത്തില്‍ ആളപായമുണ്ടായതായി അറിവില്ല. പുക ശ്വസിച്ച് ചിലര്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു.
വേനലിന് ശക്തി പ്രാപിച്ചതോടെ രാജ്യത്ത് തീപ്പിടുത്തം പതിവായിട്ടുണ്ട്.
മിക്കപ്പോഴും എയര്‍കണ്ടീഷനറുകളില്‍ നിന്നുള്ള ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപ്പിടുത്തത്തിന് കാരണമാവുന്നത്.
കഴിഞ്ഞ ദിവസം കിലോമാര്‍ക്കറ്റിലുണ്ടായ തീപ്പിടിത്തത്തില്‍ ലക്ഷങ്ങളുടെ നഷ്ടമുണ്ടായിരുന്നു. മലയാളികളുടേത് ഉള്‍പ്പെടെ നിരവധി കടകളാണ് ഇവിടെ കത്തി നശിച്ചത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!