കളിയാട്ടക്കാവില്‍ സംഘര്‍ഷം: പോലീസുകാരുള്‍പ്പെടെ 30ഓളം പേര്‍ക്ക്‌ പരിക്ക്‌

തിരൂരങ്ങാടി :മൂന്നിയൂര്‍ കളിയട്ടക്കാവില്‍ കുതിരവരവിനിടെയുണ്ടായ സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക്‌ പരിക്കേറ്റു. സംഘര്‍ഷം നിയന്ത്രിക്കാനെത്തിയ എട്ടോളം പോലീസുകാര്‍ക്കും 25ളം നാട്ടുകാര്‍ക്കുമാണ്‌ പരിക്കേറ്റത്‌. വെള്ളിയാഴച്‌ വൈകീട്ടോടെയാണ്‌ സംഭവം.
വരവിനിടെ സാധാരണ രീതിയിലുണ്ടാവാറുള്ള കശപിശയാണ്‌ സംഘര്‍ഷമായിമാറിയത്‌. ഇതിനിടയില്‍ ക്യാമ്പിലുള്ള പോലീസുകാര്‍ ഒരാളെ കസ്‌ററഡിയില്‍ എടുക്കാന്‍ ശ്രമിച്ചതോടെ പിന്നീടത്‌ നാട്ടുകാരും പോലീസുമായുളള തര്‍ക്കത്തിലേക്ക്‌ നീളുകയായിരുന്നു. ഇതേ തുടര്‍ന്ന്‌ പോലീസ്‌ ലാത്തി വീശി. നാട്ടുകാരും പ്രതിരോധിച്ചതോടെയാണ്‌ പോലീസുകാര്‍ക്കും പരിക്കേറ്റത്‌.
സംഭവത്തില്‍ പരിക്കേറ്റ ഏആര്‍ ക്യാമ്പിലെ പോലീസുകാരായ സി രതീഷ്‌, ഇകെ വിജേഷ്‌,തേഞ്ഞിപ്പലം സ്റ്റേഷനിലെ എഎസ്‌ഐ പികെ അഹമ്മദ്‌കുട്ടി നൗഷാദ്‌, തിരൂരങ്ങാടി സ്റ്റേഷനിലെ എന്‍ മുഹമ്മദ്‌ അജ്‌മല്‍, വാഴക്കാട്‌ സ്റ്റേഷനിലെ മുജീബ്‌ എന്നവരെ തിരൂരങ്ങാടി താലൂക്ക്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌. പരിക്കേറ്റെ ഇരുപതോളം നാട്ടുകാരും ആശുപത്രിയിലാണ്‌.

read this story

മൂന്നിയൂര്‍ തിരസ്‌കൃതരുടെ തിരുവോണമാഘോഷിക്കുന്നു