Section

malabari-logo-mobile

തീരദേശത്ത്‌ എല്ലാവര്‍ക്കും സ്വന്തം വീട്‌: 825 വീടുകള്‍ക്ക്‌ അനുമതി

HIGHLIGHTS : മലപ്പുറം: മത്സ്യത്തൊഴിലാളികള്‍ക്കുള്ള ഭവനപദ്‌ധതിയില്‍ ജില്ലയില്‍ അര്‍ഹരായ എല്ലാവര്‍ക്കും ഭവനനിര്‍മാണ ധനസഹായം അനുവദിക്കാന്‍ തീരുമാനമായി.

fisheries HousingSchme MLA Abdu Rahiman randathani 2മലപ്പുറം: മത്സ്യത്തൊഴിലാളികള്‍ക്കുള്ള ഭവനപദ്‌ധതിയില്‍ ജില്ലയില്‍ അര്‍ഹരായ എല്ലാവര്‍ക്കും ഭവനനിര്‍മാണ ധനസഹായം അനുവദിക്കാന്‍ തീരുമാനമായി. അബ്‌ദുറഹിമാന്‍ രണ്ടത്താണി എം.എല്‍.എയുടെ സാന്നിധ്യത്തില്‍ കലക്‌ടറേറ്റില്‍ നടന്ന യോഗത്തിലാണ്‌ അര്‍ഹരായ 845 പേര്‍ക്കും ധനസഹായം അനുവദിക്കാന്‍ തീരുമാനിച്ചത്‌. ജില്ലാ കലക്‌ടറുടെ ചുമതലയുള്ള എ.ഡി.എം. എം.ടി. ജോസഫ്‌ അധ്യക്ഷനായി.

തീരദേശത്തെ അര്‍ഹരായ എല്ലാവര്‍ക്കും നിശ്ചിത സമയത്തിനകം തന്നെ സ്വന്തമായ വീടുണ്ടാവണമെന്ന അബ്‌ദുറഹ്മാന്‍ രണ്ടത്താണി എം.എല്‍.എയുടെയും ഫിഷറീസ്‌ വകുപ്പ്‌ ഉദ്യോഗസ്ഥരുടെയും നിശ്ചയദാര്‍ഢ്യത്തിന്റെ ഫലമായാണ്‌ സമയബന്ധിതമായി ധനസഹായം അനുവദിക്കാനായത്‌. രണ്ട്‌ ലക്ഷം വീതമാണ്‌ ഒരുവീടിന്‌ നല്‍കിയത്‌. സ്വന്തമായി മൂന്നര സെന്റെങ്കിലും ഭൂമിയുള്ള, വാസയോഗ്യമല്ലാത്ത വീടുള്ള, 60 വയസിന്‌ താഴെയുള്ള യഥാര്‍ഥ മത്സ്യത്തൊഴിലാളികള്‍ക്കാണ്‌ ധനസഹായം അനുവദിച്ചത്‌. മറ്റ്‌ ഭവന നിര്‍മാണ ധനസഹായങ്ങളൊന്നും സ്വീകരിച്ചിട്ടില്ലെന്നും ഉറപ്പാക്കിയിരുന്നു. താനൂര്‍ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ അഷ്‌റഫ്‌, ഗവ. നോമിനികളായ ബി.പി. ഹംസകോയ, എം.പി. അഷ്‌റഫ്‌ എന്നിവരും എംപി. മാരുടെ പ്രതിനിധികളായ പി.റ്റി. അലി, ഹനീഫ എം.എല്‍.എ മാരുടെ പ്രതിനിധികളായ എ.പി. മനാഫ്‌, ഷാഹുല്‍ ഹമീദ്‌, ജാഫര്‍, ഫിഷറീസ്‌ ഡെപ്യൂട്ടീഡയറക്‌ടര്‍ വൈ. സെയ്‌ത്‌ മുഹമ്മദ്‌ തുടങ്ങിയവര്‍ പങ്കെടുത്തു.

sameeksha-malabarinews

2015-16 ല്‍ ശൗചാലയം നിര്‍മിക്കുന്നതിനായി ലഭിച്ച 241 അപേക്ഷകളില്‍ ഫിഷറീസ്‌ വകുപ്പ്‌ അനുകൂല നടപടി സ്വീകരിച്ചു. ഒരു ശൗചാലയത്തിന്‌ 17,500 രൂപ വീതമാണ്‌ നല്‍കുക.
വീട്‌ അറ്റകുറ്റപ്പണിക്കായി ലഭിച്ച പുതിയ അപേക്ഷകളും യുദ്ധകാലാടിസ്ഥാനത്തില്‍ പരിഗണിച്ച്‌ 400 പേര്‍ക്ക്‌ 50,000 രൂപ വീതം അനുവദിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!