Section

malabari-logo-mobile

അരിവില നിയന്ത്രിക്കാന്‍ ബംഗാളില്‍നിന്ന് അരിയെത്തിക്കും; മന്ത്രി കടകംപള്ളി

HIGHLIGHTS : തിരുവനന്തപുരം: അരിവില നിയന്ത്രിക്കാന്‍ ബംഗാളില്‍ നിന്ന് അരി എത്തിക്കുമെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കുറഞ്ഞ വിലയ്ക്കുള്ള അരി മാര്‍ച്ച് പത്തി...

തിരുവനന്തപുരം: അരിവില നിയന്ത്രിക്കാന്‍ ബംഗാളില്‍ നിന്ന് അരി എത്തിക്കുമെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കുറഞ്ഞ വിലയ്ക്കുള്ള അരി മാര്‍ച്ച് പത്തിനകം കേരളത്തിലെത്തും. അരി വില കേരളത്തില്‍ മാത്രമല്ല കൂടിയിട്ടുള്ളത്. അയല്‍ സംസ്ഥാനങ്ങളിലും അരിവില കുതിച്ചുയരുകയാണ്. അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള അരിയുടെ വരവ് കുറഞ്ഞതാണ് സംസ്ഥാനത്ത് അരിവില കൂടാന്‍ പ്രധാന കാരണം. വിലക്കയറ്റം നിയന്ത്രിക്കാന്‍ 2000 നീതി സ്റ്റോറുകള്‍ തുറക്കുമെന്നും മന്ത്രി അറിയിച്ചു. നിയമസഭയില്‍ ചോദ്യോത്തരവേളയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

വിതരണക്കാര്‍ അരി നല്‍കാത്തതാണ് കേരളത്തിലെ അരിവില കൂടുന്നതിന്റെ കാരണം. വിതരണക്കാര്‍ കേരളത്തിനു അരി നല്‍കാന്‍ തയ്യാറാകുന്നില്ല. അത്രയ്ക്കു പേരുദോഷമാണ് കേരളം അവര്‍ക്കിടയില്‍ വരുത്തിവച്ചിരിക്കുന്നത്. മുന്‍സര്‍ക്കാരിന്റെ കാലത്ത് അരി വാങ്ങി പണം നല്‍കാത്തതാണ് കേരളത്തിനു പേരുദോഷം വരുത്തിവച്ചത്. ഈ കുടിശ്ശിക മൂലമാണ് അരി നല്‍കാത്തത്. 157 കോടി രൂപയാണ് അരിവിതരണക്കാര്‍ക്ക് കേരളം കുടിശ്ശികയായി നല്‍കാനുള്ളതെന്നും മന്ത്രി സഭയില്‍ അറിയിച്ചു.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!