തിരൂരങ്ങാടിയില്‍ അത്ഭുത ചുഴലിപ്രതിഭാസം

മലപ്പുറം: തിരൂരങ്ങാടിയിലെ അത്ഭതം തീര്‍ത്ത ചുഴലിപ്രതിഭാസം ആളുകളില്‍ ജിജ്ഞാസ ഉണര്‍ത്തി. കഴിഞ്ഞ ദിവസമാണ് തിരൂരങ്ങാടി യതിംഘാന കാമ്പസിന്റെ ഗൗണ്ടിലായിരുന്നു അത്ഭുത ചുഴലിക്കാറ്റ് വീശിയത്.ചുഴലി പ്രതിഭാസത്തിന്റെ ദൃശ്യങ്ങള് നവമാധ്യമങ്ങളിലൂടെ വൈറലായതോടെ നിരവധി പേരാണ് ഇതിന്റെ സത്യാവസ്ഥയന്വേഷിച്ച് കാമ്പസിലെത്തുന്നത്.

കഴിഞ്ഞ ദിവസം സ്കൂള് വിടുന്നതിന് തൊട്ട് മുന്പായാണ് തിരൂരങ്ങാടി യതിംഘാന കാമ്പസിന്റെ പ്ലേ ഗൗണ്ടില് ചുഴലി പ്രതിഭാസമെത്തിയത്.വിദ്യാര്ത്ഥികളും അധ്യാപകരും രക്ഷിതാക്കളും ഈ കാഴ്ചകണ്ട് ആശ്ചര്യപ്പെട്ടു..എന്നാല് സ്കൂളിലെ ജീവനക്കാര്ക്ക് ഇത് പുത്തന് കാഴ്ചയല്ല..ഇതിനുമുന്പും കാമ്പസില് സമാനരീതിയില് കാറ്റടിച്ചിട്ടുണ്ടെന്നാണ് ഇവര് പറയുന്നത്..ഇത്തവണ പക്ഷേ കാറ്റിന്റെ തോത് അല്പം കൂടിയിട്ടുണ്ടെന്ന് മാത്രം.

താരതമ്യേന ഉയര്ന്ന പ്രദേശമായതിനാലും നിലവിലത്തെ കാലാവസ്ഥയുടെ ഫലമായുമാകാം ഈ പ്രതിഭാസമുണ്ടാകുന്നതെന്നാണ് വിദഗ്ദര് പറയുന്നത്.

Share news
error: Content is protected !!
Scroll to Top