പേരാവൂര്‍ പീഡനം: വൈദികനെ അറസ്റ്റ് ചെയ്തു

പേരാവൂര്‍: പ്ളസ് ടു വിദ്യാര്‍ഥിനിയായ 16 കാരിലെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പിടിയിലായ വൈദികന്‍ റോബിന്‍ വടക്കും ചേരിയുടെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതിയെ സ്ഥലത്തെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി.പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്.

ബലാല്‍സംഗകുറ്റത്തിന് പുറമെ കുട്ടികള്‍ക്കെതിരായ അക്രമം തടയുന്നതിനുള്ള വകുപ്പ് ചുമത്തിയതോടെ വിചാരണകഴിയുംവരെ ജാമ്യം ലഭിക്കില്ലെന്നും പൊലീസ് അറിയിച്ചു. പീഡനത്തിനിരയായ പെണ്‍കുട്ടി രണ്ടാഴ്ച മുമ്പ് പ്രസവിച്ചിരുന്നു. പ്രസവം വിവരം മറച്ച് വെച്ച ആശുപത്രിക്കെതിരെയും കുറ്റകൃത്യം മറച്ചുവെച്ചവര്‍ക്കെതിരെയും കേസെടുക്കും.

അതേ സമയം വികാരി സ്ഥാനത്ത് നിന്ന് റോബിന്‍ വടക്കുംചേരിയെ നീക്കിയതായി മാനന്തവാടി രൂപത അറിയിച്ചു.

Share news
error: Content is protected !!
Scroll to Top