Section

malabari-logo-mobile

ജയലളിതയുടെ ജയില്‍വാസം തുടരും;ജാമ്യാപേക്ഷ വെള്ളിയാഴ്ച പരിഗണിക്കും

HIGHLIGHTS : ദില്ലി: അനധികൃത സ്വത്ത് സമ്പാദന കേസില്‍ ശിക്ഷിക്കപ്പെട്ട മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ജയില്‍വാസം തുടരും. ജാമ്യാപേക്ഷ സുപ്രീം കോടതി വെള...

CM_Jayalalithaദില്ലി: അനധികൃത സ്വത്ത് സമ്പാദന കേസില്‍ ശിക്ഷിക്കപ്പെട്ട മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ജയില്‍വാസം തുടരും.  ജാമ്യാപേക്ഷ സുപ്രീം കോടതി വെള്ളിയാഴ്ച മാത്രമേ പരിഗണിക്കൂ.  ബംഗ്‌ളൂരു പ്രതേ്യക വിചാരണ കോടതി ശിക്ഷിച്ചതിനെ തുടര്‍ന്ന് സെപ്റ്റംബര്‍ 27 മുതല്‍ ജയലളിത പരപ്പന അഗ്രഹാര ജയിലിലാണ്.  ഇവര്‍ക്കൊപ്പം ശിക്ഷക്കപ്പെട്ട ശശികല, സുധാകരന്‍, ഇളവരശ്ശി എന്നിവരുടെയും ജാമ്യാപേക്ഷ വെള്ളിയാഴ്ചയായിരിക്കും പരിഗണിക്കുക.

കോടതി ചേര്‍ന്നയുടന്‍ ഇന്ന് രാവിലെ ജാമ്യാപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടെന്നും അടിയന്തിരമായി പരിഗണിക്കണമെന്നും ജയലളിതയുടെ അഭിഭാഷകര്‍ ജീഫ് ജസ്റ്റിസ് എച്ച് എല്‍ ദത്തു ഉള്‍പ്പെടുന്ന ബഞ്ചിന് മുമ്പാകെ ഉന്നയിച്ചു.  ഇതേ തുടര്‍ന്നാണ് ഹര്‍ജി.  അതേസമയം ജയലളിതയെ ജയില്‍ മാറ്റാന്‍ തയ്യാറാണെന്ന് കര്‍ണ്ണാടക സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.  ഔദേ്യാഗികമായി ആവശ്യപ്പെടുകയാണെങ്കില്‍ തമിഴ്‌നാട്ടിലേക്ക് മാറ്റാന്‍ തയ്യാറാണെന്ന് കര്‍ണ്ണാടകാ സര്‍ക്കാര്‍ വ്യക്തമാക്കി.

sameeksha-malabarinews

ജയലളിതയെ കാണാനായി ദിവസേന ആയിരകണക്കിന് പ്രവര്‍ത്തകരാണ് പരപ്പന ജയിലില്‍ എത്തുത്.  ഇതിന് പുറമെ ജയിലിന് പുറത്ത് നടക്കുന്ന പ്രതിഷേധങ്ങള്‍ സുരക്ഷാ പ്രശ്‌നങ്ങള്‍ ഉണ്ടാക്കികൊണ്ടിരിക്കുന്നത് കര്‍ണ്ണാടകാ സര്‍ക്കാരിന് തലവേദനയായിരിക്കുകയാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!