Section

malabari-logo-mobile

ലോകത്തെ ഏറ്റവും ഭാരമുള്ള യുവിതി ശനിയാഴ്ച ഇന്ത്യയിലെത്തു

HIGHLIGHTS : ദില്ലി: ലോകത്തിലെ ഏറ്റവും ഭാരമുള്ള യുവതി ശനിയാഴ്ച ഇന്ത്യയിലെത്തും. 500 കിലോ ഭാരമുള്ള ഈജിപ്ഷ്യന്‍ ഇമാന്‍ അബിദലാത്തിഫാണ് ഇന്ത്യയിലെത്തുന്നത്. സ്വന്തം...

ദില്ലി: ലോകത്തിലെ ഏറ്റവും ഭാരമുള്ള യുവതി ശനിയാഴ്ച ഇന്ത്യയിലെത്തും. 500 കിലോ ഭാരമുള്ള മുപ്പത്തിയാറുകാരിയായ
ഈജിപ്ഷ്യന്‍ ഇമാന്‍ അബിദലാത്തിഫാണ് ഇന്ത്യയിലെത്തുന്നത്. സ്വന്തം ശരീരഭാരത്തെ തുടര്‍ന്ന് കിടന്ന കിടപ്പില്‍ നിന്ന് ഒന്ന് അനങ്ങാന്‍ പോലുമാകാതെ ദുരിത ജീവിതം നയിക്കുകയായിരുന്നു ഇവര്‍. ഭാരം കുറയ്ക്കാനുള്ള ശസ്ത്രക്രിയക്കുവേണ്ടയാണ് ഇമാന്‍ ഇന്ത്യയിലെത്തുന്നത്.

പ്രത്യേകം തയ്യാര്‍ ചെയ്ത ഈജിപ്ത് എയറിലാണ് ഇമാന്‍ മുംബൈയിലെത്തുന്നത്. അവിടെ സൈഫീ ആശുപത്രിയില്‍ ഇവര്‍ക്കായി പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ശസ്ത്രക്രിയക്ക് മുന്‍പ് ഇവരെ വിശദമായി പരിശോധന നടത്തുമെന്ന് ഡോ.മുഫസല്‍ ലക്ദവാല വ്യക്തമാക്കി. ഇമാനെ പരിചരിക്കാനായി പ്രത്യേകം ഡോക്ടര്‍മാരെ നിയോഗിച്ചിട്ടുണ്ട്.

sameeksha-malabarinews

മറ്റുപലതത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളതുകൊണ്ടുതന്നെ ഇമാന്റെ ചികിത്സ മാസേങ്ങളോളം നീണ്ടു നില്‍ക്കുന്നതാണെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

ലോകത്ത് പലയിടങ്ങളിലും ഡോക്ടര്‍മാര്‍ ചികിത്സിച്ച് കൈയ്യൊഴിഞ്ഞതോടെയാണ് ഇമാന്റെ സഹോദരി ഷൈമ അവരെയും കൊണ്ട് ഡോ.മുഫസല്‍ ലക്ദവാലയെ സമീപിച്ചത്. ഇമാന്റെ ശരീരഭാരം പൂര്‍ണമായി തന്നെ കുറയ്ക്കുകയും സാധാരണ മനുഷ്യരെപോലെ അവരെ ജീവിതത്തിലേക്ക് കൊണ്ടുവരിക എന്നതുമാണ് സഹോദരിയുടെ പ്രതിക്ഷ.

ഇമാന്റെ ചികിത്സ ലോകമൊട്ടുക്ക് ശ്രദ്ധ നേടിയതോടെ ഏറെ ശ്രദ്ധയോടെയാണ് ആശുപത്രി അധികൃതര്‍ കൈകാര്യം ചെയ്യുന്നത്. അതെസമയം ലോകമൊട്ടുക്ക് ഇമാനാന്റെ ആരോഗ്യത്തിനായി പ്രാര്‍ത്ഥനയിയാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!