Section

malabari-logo-mobile

ഇരുചക്ര വാഹനങ്ങളില്‍ പിന്‍സീറ്റിലിരിക്കുന്നവര്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധം

HIGHLIGHTS : തിരുവനന്തപുരം: ഇരു ചക്രവാഹനങ്ങള്‍ക്ക് ലിഫ്റ്റ് ചോദിക്കുന്നവര്‍ ഇനിമുതല്‍ കയ്യില്‍ ഹെല്‍മെറ്റ് കരുതേണ്ടിവരും. അല്ലെങ്കില്‍ ബൈക്ക് ഓടിക്കുന്നവര്‍ രണ്...

തിരുവനന്തപുരം: ഇരു ചക്രവാഹനങ്ങള്‍ക്ക് ലിഫ്റ്റ് ചോദിക്കുന്നവര്‍ ഇനിമുതല്‍ കയ്യില്‍ ഹെല്‍മെറ്റ് കരുതേണ്ടിവരും. അല്ലെങ്കില്‍ ബൈക്ക് ഓടിക്കുന്നവര്‍ രണ്ട് ഹെല്‍മെറ്റ് കൊണ്ടു നടക്കേണ്ടിവരും. ഇരു ചക്രവാഹനത്തില്‍ പിന്നിലിരുന്ന് യാത്ര ചെയ്യുന്നവര്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാക്കിയിരിക്കുകയാണ്.

ദക്ഷിണ മേഖലാ എഡിജിപി സന്ധ്യയുടെ ഉത്തരവിനെ തുടര്‍ന്ന് സംസ്ഥാന പോലീസാണ് ഇത് പ്രാവര്‍ത്തികമാക്കാന്‍ പോകുന്നത്. ഇതുസംബന്ധിച്ച എഡിജിപിയുടെ ഉത്തരവ് വെള്ളിയാഴ്ച പോലീസ് സ്‌റ്റേഷനുകളിലെത്തി.

sameeksha-malabarinews

റോഡപകടങ്ങള്‍ കുറയ്ക്കാന്‍ കര്‍ശന നടപടി വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പോലീസിന് കര്‍ശന നിര്‍ദേശം നല്‍കിയിതിന്റെ അടിസ്ഥാനത്തിലാണ് പുതിയ നിയമം.

ഇതെ തുടര്‍ന്ന് സംസ്ഥാനത്ത് വാഹനപരിശോധന കര്‍ശനമാക്കിയിരിക്കുകയാണ്. ഹെല്‍മെറ്റ് ധരിച്ചില്ലെങ്കില്‍ മോട്ടോര്‍ വെഹിക്കിള്‍ ആക്ട് പ്രകാരം 100 രൂപയാണ് പിഴ. വാഹനമോടിക്കുന്നയാക്കാള്‍ക്കാണ് ഇതിന്റെ ഉത്തരവാദിത്വം. ശനിയാഴ്ച മുതല്‍ നിയമം പ്രാപല്യത്തില്‍ വരും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!