Section

malabari-logo-mobile

ഹോണ്ടയുടെ ഏറ്റവും വില കുറഞ്ഞ ബൈക്ക് വിപണിയില്‍

HIGHLIGHTS : ഹീറോയുമായുള്ള പോരാട്ടം മുറുകി ഹോണ്ട പുതിയ ബൈക്ക് വിപണിയിലിറക്കി. ഹീറോയുടെ നിലവിലുള്ള എച്ച്എഫ് ഡോണ്‍, എച്ച് എഫ് ഡീലക്‌സ് എന്നീ മോഡലുകളോട് മല്‍സരിക്ക...

1404534571ഹീറോയുമായുള്ള പോരാട്ടം മുറുകി ഹോണ്ട പുതിയ ബൈക്ക് വിപണിയിലിറക്കി. ഹീറോയുടെ നിലവിലുള്ള എച്ച്എഫ് ഡോണ്‍, എച്ച് എഫ് ഡീലക്‌സ് എന്നീ മോഡലുകളോട് മല്‍സരിക്കാനാണ് പുതിയ എന്‍ട്രി ലെവല്‍ ബൈക്ക് ഹോണ്ട പുറത്തിറക്കിയിരിക്കുന്നത്. ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്റ് സ്‌കൂട്ടര്‍ ഇന്ത്യ പുറത്തിറക്കിയതിലേക്കും വില കുറഞ്ഞ മോഡലിന് സിഡി 110 ഡ്രീം എന്നാണ് പേര്. ഡ്രീം ശ്രേണിയിലെ മൂന്നാമത്തെ മോഡലാണിത്. ഡല്‍ഹിയിലെ എക്‌സ് ഷോറൂം വില 41,100 രൂപയാണ്. രാജ്യമൊട്ടാകെയുള്ള ഹോണ്ട ഡീലര്‍ഷിപ്പില്‍ അടുത്ത മാസം ഈ മോഡല്‍ വില്‍പ്പനക്കെത്തും.

ഹോണ്ട ഡ്രീം നിയോയില്‍ ഉപയോഗിക്കുന്ന അതേ 110 സിസി അഞ്ചിനാണ് പുതിയ മോഡലിനും ഹോണ്ട ഇകോ ടെക്‌നോളജി (എച്ച്ഇഡി) യുള്ള എഞ്ചിന് 8.25 ബിഎച്ച്പി 8.63 എന്‍ എം ആണ് ശേഷി. സിറ്റി യാത്രയില്‍ വരെ 74 കിമീ / ലിറ്റര്‍ മൈലേജ് നല്‍കാന്‍ സിഡി 110 ഡ്രീമിന് കഴിയുമെന്ന് ഹോണ്ട അവകാശപ്പെടുന്നു. രണ്ട് പേര്‍ക്ക് സുഖമായി ദീര്‍ഘദൂര സവാരി ചെയ്യാന്‍ യോജിക്കും വിധം നീളവും വീതിയും കൂടുതലുള്ള സീറ്റാണ് ഇതിന് നല്‍കിയിരിക്കുന്നത്. കൂടുതല്‍ കുഴികള്‍ നിറഞ്ഞ റോഡിലൂടെയുള്ള യാത്രക്ക് ബൈക്കിന്റെ 179 മില്ലി മീറ്റര്‍ ഗ്രൗണ്ട് ക്ലിയറന്‍സ് അനുകൂല ഘടകമാണ് .

sameeksha-malabarinews

ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്റ് സ്‌കൂട്ടര്‍ ഇന്ത്യക്ക് നിലവില്‍ 25 ശതമാനം വിഹിതമുണ്ട് അതായത് രാജ്യത്ത് വില്‍പ്പന നടക്കുന്ന നാല് ഇരുചക്ര വാഹനങ്ങളിലൊന്ന് ഹോണ്ടയുടേതാണ്. ഗിയര്‍ലെസ് സ്‌കൂട്ടര്‍ വിഭാഗത്തില്‍ 52 ശതമാനമാണ് ഹോണ്ടയുടെ വിപണി വിഹിതം. ഇന്ത്യന്‍ കാലാവസ്ഥക്കും റോഡുകള്‍ക്കും അനുയോജ്യമാകുന്ന തരത്തിലുള്ള ഹോണ്ടയുടെ ഈ ബൈക്ക് ഏറെ പ്രതീക്ഷയോടെയാണ് കമ്പനി പുറത്തിറക്കുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!