Section

malabari-logo-mobile

കോഴിക്കോട് വള്ളം മറിഞ്ഞ് കാണാതായ ആള്‍ക്ക് വേണ്ടി തെരച്ചില്‍ തുടരുന്നു

HIGHLIGHTS : കോഴിക്കോട് : ചൂണ്ടയിട്ട് മീന്‍ പിടിക്കുന്നതിനിടയില്‍ ചാലിയാറില്‍ വള്ളം മറിഞ്ഞ് കാണാതായ ആള്‍ക്ക് വേണ്ടി തെരച്ചില്‍ തുടങ്ങി. കോസ്റ്റ്ഗാര്‍ഡിന്റെ ബോട്...

Chaliyar_River_കോഴിക്കോട് : ചൂണ്ടയിട്ട് മീന്‍ പിടിക്കുന്നതിനിടയില്‍ ചാലിയാറില്‍ വള്ളം മറിഞ്ഞ് കാണാതായ ആള്‍ക്ക് വേണ്ടി തെരച്ചില്‍ തുടങ്ങി. കോസ്റ്റ്ഗാര്‍ഡിന്റെ ബോട്ട് ഉപയോഗിച്ചാണ് പുഴയുടെ അടിത്തട്ടിലുള്‍പ്പെടെ തെരച്ചില്‍ നടത്തുന്നത്. കീഴ്‌ശ്ശേരിയില്‍ താമസിക്കുന്ന ഫറോക്ക് കുത്തലത്ത് ഷൗക്കത്തലി (52) യെയാണ് കാണാതായത്. ഇയാളുടെ കൂടെയുണ്ടായിരുന്ന കളത്തിങ്ങല്‍ അബ്ദുള്‍ ഹമീദ് എന്ന കുട്ടി ബായി(55) നീന്തി രക്ഷപ്പെടുകയായിരുന്നു.

ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് ഫറോക്ക് പുതിയപാലത്തിന് താഴെ ചൂണ്ടയിട്ട് മല്‍സ്യം പിടിക്കുന്നതിനിടയില്‍ തോണി മറിഞ്ഞത്. പുഴയില്‍ ശക്തമായ ഒഴുക്കാണ് ഈ സമയത്ത് ഉണ്ടായിരുന്നത്.

sameeksha-malabarinews

ഈ ഭാഗത്ത് ചെറുവള്ളങ്ങളില്‍ ഇരുന്ന് ചൂണ്ടയിടുന്നത് പതിവാണ്. ഇത്തരത്തില്‍ മീന്‍ പിടിക്കുന്നതിന് ഇടയിലാണ് വള്ളം നിയന്ത്രണം വിട്ട് ഒഴുക്കില്‍ പെട്ട് മറിഞ്ഞത്. നീന്തി രക്ഷപ്പെട്ട അബ്ദുള്‍ ഹമീദാണ് ഫറോക്ക് പോലീസില്‍ വിവരമറിയിച്ചത്. ഇതേ തുടര്‍ന്ന് ഇന്നലെ രാത്രി തന്നെ മീഞ്ചന്തയില്‍ നിന്നും ഫയര്‍ഫോഴ്‌സും, ബേപ്പൂരില്‍ നിന്ന് കോസ്റ്റ്ഗാര്‍ഡും എത്തി തെരച്ചില്‍ നടത്തിയിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!