മകളുടെ പഠനം തുടരുന്നതില്‍ സന്തോഷമുണ്ടെന്നും കോടതി വിധി അംഗീകരിക്കുന്നു വെന്നും അശോകന്‍

ന്യൂഡല്‍ഹി: കോടതിവിധിയെ അംഗീകരിക്കുന്നുവെന്നും മകളുടെ തുടര്‍പഠനത്തിന് അവസരമുണ്ടായതില്‍ സന്തോഷമുണ്ടെന്നും അഖിലയെന്ന ഹാദിയയുടെ അച്ഛന്‍ അശോകന്‍ പറഞ്ഞു. ഡല്‍ഹിയില്‍നിന്നും തിരിച്ചുപോരുന്നതിന് മുന്നേ സുപ്രീകോടതി വിധിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കുട്ടിയുടെ  പഠനം മുടങ്ങിയിതില്‍ വിഷമം ഉണ്ടായിരുന്നു.  അത് കോടതി പരിഹരിച്ചതില്‍ സന്തോഷമുണ്ട്. കുട്ടി സുപ്രീംകോടതിയുടെ നിരീക്ഷണത്തില്‍ ഉള്ളതിനാല്‍ യാതൊരു ആശങ്കയുമില്ല. ഷഫീന്‍ ജഹാന് ഹാദിയയെ കാണാനാകുമെന്ന് കരുതുന്നില്ല. ഷഫീനെ കോടതി ഭര്‍ത്താവായി അംഗീകരിച്ചിട്ടില്ലെന്നും അശോകന്‍ പറഞ്ഞു. അശോകനും ഭാര്യ പൊന്നമ്മയും ഉച്ചക്ക്ശേഷം ഡല്‍ഹിയില്‍നിന്നും തിരിച്ചുപോരും.