Section

malabari-logo-mobile

ഖത്തറില്‍ പഴയ കാറുകള്‍ പുതിയതാണെന്ന വ്യാജേന വില്‍പ്പന നടത്തിയ 2 കാര്‍ ഷോറൂമുകള്‍ പൂട്ടി

HIGHLIGHTS : ദോഹ: രാജ്യത്തെ പ്രസിദ്ധമായ രണ്ട് കാര്‍ ഷോറൂമുകള്‍ അധികൃതര്‍ ഒരു മാസത്തേക്ക് അടച്ചുപൂട്ടി. റിപ്പയറിംഗ് നടത്തിയ കാറുകള്‍

punished qatarദോഹ: രാജ്യത്തെ പ്രസിദ്ധമായ രണ്ട് കാര്‍ ഷോറൂമുകള്‍ അധികൃതര്‍ ഒരു മാസത്തേക്ക് അടച്ചുപൂട്ടി. റിപ്പയറിംഗ് നടത്തിയ കാറുകള്‍ പുതിയതാണെന്ന വ്യാജേന വില്‍പ്പന നടത്തിയതിനാണ് ഷോറൂമുകള്‍ അടപ്പിച്ചത്.
വാഹനാപകടങ്ങളില്‍ തകരാര്‍ സംഭവിച്ച കാറുകളാണ് ആവശ്യമായ റിപ്പയറിംഗുകള്‍ നടത്തി പെയിന്റടിച്ച് പുതിയതാണെന്ന രീതിയില്‍ വില്‍പ്പന നടത്തിയതെന്ന് ഇക്കണോമി ആന്റ് കൊമേഴ്‌സ് മന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചു.
സല്‍വാ റോഡിയേലും എയര്‍ പോര്‍ട്ട് റോഡിലേയും ഷോറൂമുകളായ സാലെഹ് അല്‍ ഹമദ് അല്‍ മാന, യുണൈറ്റഡ് കാര്‍സ് അല്‍ മാന എന്നിവയാണ് ഒരു മാസത്തേക്ക് പൂട്ടിച്ചത്. അമേരിക്കന്‍, ജപ്പാന്‍ ബ്രാന്റുകളാണ്  ഇത്തരത്തില്‍ വില്‍പ്പന നടത്തിയത്. പൊതുജനങ്ങളില്‍ നിന്നുള്ള പരാതിയെ തുടര്‍ന്ന് മന്ത്രാലയത്തിലെ ഇന്‍സ്‌പെക്ടര്‍മാര്‍ ഈ സ്ഥാപനങ്ങള്‍ നിരീക്ഷിച്ചുവരികയായിരുന്നു.
പെട്ടെന്ന് നടത്തിയ റെയ്ഡിലാണ് ഉപഭോക്തൃ സംരക്ഷണ നിയമം ലംഘിക്കുന്നതായി കണ്ടെത്തി നടപടികള്‍ സ്വീകരിച്ചത്. കാര്‍ ഡീലര്‍മാര്‍ ഇത്തരം അഴിമതി നടത്തുന്നതായി കണ്ടെത്തിയാല്‍ സൗജന്യ ഹോട്ട്‌ലൈന്‍ നമ്പറായ 8005000ല്‍ വിളിച്ച് വിവരം അറിയിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!