ഖത്തറില്‍ താമസിക്കുന്നവര്‍ക്ക്‌ അഭിനയിക്കാന്‍ അവസരം

cinimaദോഹ: അഭിനയ കലയില്‍ താത്പര്യമുള്ളവര്‍ക്ക് ദോഹയില്‍ നിന്നും ഉടന്‍ ചിത്രീകരണം ആരംഭിക്കുന്ന സിറ്റ്‌കോമില്‍ (സിറ്റുവേഷന്‍ കോമഡി) അഭിനയിക്കാന്‍ അവസരം. മലയാളിയുടെ പ്രവാസ അതിജീവന കഥകള്‍ വേര്‍പാടിന്റെയും വിരഹത്തിന്റെയും മാത്രമല്ല ഹൃദ്യമായ സൗഹൃദത്തിന്റേയും  ഓര്‍ത്തോര്‍ത്തു ചിരിച്ചു പോകുന്ന സരസാനുഭവങ്ങളുടേതു കൂടിയാണെന്ന് പ്രേക്ഷകരെ ബോധ്യപ്പെടുത്തുകയാണ് സിറ്റ്‌കോമിലൂടെ ലക്ഷ്യമാക്കുതെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഖത്തറില്‍ സ്ഥിരതാമസവും ഷൂട്ടിംഗിന് അനുഗുണമായ സമയവുമുള്ള ഏതു പ്രായക്കാര്‍ക്കും അപേക്ഷിക്കാവുന്നതാണ്.
സിറ്റ്‌കോമില്‍ അഭിനയിക്കാന്‍ താത്പര്യമുള്ള നടി നടന്മാര്‍ വിശദമായ ബയോഡാറ്റയും ഫോട്ടോയും സഹിതം 31ന് മുമ്പായി freetalkies@gmail.comഎന്ന വിലാസത്തില്‍ അയക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 5572132355404742 നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
Share news
error: Content is protected !!
Scroll to Top