ഐ വി ശശിയുടെ ബലികര്‍മ്മങ്ങള്‍ക്കായി സീമയും മക്കളും തിരുന്നാവായയില്‍

തിരൂര്‍: അന്തരിച്ച സംവിധായകന്‍ ഐവി ശശിയുടെ ചിതാഭസ്മം തിരുന്നാവായ പുഴയില്‍ നിമഞ്ജനം ചെയ്തു. ഇന്നു രാവിലെ ഏഴുമണിയോടെയാണ് ഭാര്യയും നടിയുമായ സീമയും മക്കളും ബന്ധുക്കളും ഒന്നിച്ച് തിരുന്നാവായയില്‍ എത്തിയത്. നവാമുന്ദക്ഷേത്ര കടവില്‍ നിളാതീരത്ത് കര്‍മ്മങ്ങള്‍ ചെയ്ത് കുടുംബം മടങ്ങി.