Section

malabari-logo-mobile

ഖത്തറില്‍ വിലക്ക് പിന്‍വലിക്കാന്‍ കമ്പനികള്‍ക്ക് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം

HIGHLIGHTS : ദോഹ:രാജ്യത്ത് വിലക്കേര്‍പ്പെടുത്തിയ കമ്പനികള്‍ക്ക് ഓണ്‍ലൈന്‍വഴി അപേക്ഷിക്കാന്‍ അധികൃതര്‍ അവസരമൊരുക്കുന്നു. ഈ ആവശ്യങ്ങള്‍ക്കായി നവംബര്‍ അഞ്ച് മുതല്‍...

ദോഹ:രാജ്യത്ത് വിലക്കേര്‍പ്പെടുത്തിയ കമ്പനികള്‍ക്ക് ഓണ്‍ലൈന്‍വഴി അപേക്ഷിക്കാന്‍ അധികൃതര്‍ അവസരമൊരുക്കുന്നു. ഈ ആവശ്യങ്ങള്‍ക്കായി നവംബര്‍ അഞ്ച് മുതല്‍ ഓണ്‍ലൈന്‍വഴി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. എന്നാല്‍ വിലക്ക് പിന്‍വലിക്കാനായി അപേക്ഷിക്കുന്ന കമ്പനികള്‍ക്ക് നിശ്ചിത യോഗ്യതകള്‍ വേണമെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

കമ്പനികള്‍ക്കായി ഈ പുതിയ ഓണ്‍ലൈന്‍ സംവിധാനം ഒരുക്കിയിരിക്കുന്നത് ഭരണനിര്‍വഹണ വികസന തൊഴില്‍ സാമൂഹികകാര്യമന്ത്രാലയമാണ്. മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലൂടെ മാത്രമെ ഈ സേവനം ലഭിക്കുകയുള്ളു.

sameeksha-malabarinews

ഇത്തരത്തില്‍ അപേക്ഷിക്കുന്ന കമ്പനികള്‍ വേതനസംരക്ഷണ സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്ത കമ്പനിയായിരിക്കണം. ജീവനക്കാര്‍ക്ക് കൃത്യമായി തടസ്സങ്ങളില്ലാതെ ബാങ്ക് വഴി വേതനം നല്‍കിയിരിക്കണം. കൂടാതെ നിലവില്‍ കമ്പനിയിലുള്ള ഉദ്യോഗസ്ഥരുടെ എണ്ണത്തിന് തുല്യമായിരിക്കണം ശമ്പള രേഖകളുടെ എണ്ണമെന്നും ഈ നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നുണ്ട്.

ജീവനക്കാരന്‍ ആറ്മാസത്തില്‍ കൂടുതല്‍ രാജ്യത്തിന് പുറത്താണെങ്കില്‍ സ്‌പോണ്‍സര്‍ഷിപ്പില്‍ നിന്ന് നീക്കം ചെയ്യാനും നിര്‍ദേശത്തില്‍ പറയുന്നുണ്ട്. അതെസമയം തൊഴിലാളി രാജ്യത്തിന് പുറത്തുപോവുകയോ മരണപ്പെടുകയോ, കോടതിയില്‍ കേസുണ്ടാവുകയോ അതുമല്ലെങ്കില്‍ മറ്റ് വല്ല കമ്പനികള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുകയോ ചെയ്യുന്ന അവസരത്തില്‍ ശമ്പളരേഖയില്‍ കുറവുവന്നാല്‍ അതിന്റെ കൃത്യമായ തെളിവുകളും അപേക്ഷക്കൊപ്പം സമര്‍പ്പിച്ചിരിക്കണം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!