Section

malabari-logo-mobile

പാചകവാതക വിലവര്‍ദ്ധനവിനെതിരെ സിപിഎമ്മിന്റെ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങി

HIGHLIGHTS : തിരു: പാചകവാതക വിലവര്‍ധനയ്ക്കും വിലക്കയറ്റത്തിനുമെതിരെ സിപിഐഎം നേതൃത്വത്തില്‍ അന്ശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു. 140 നിയമസഭാ മണ്ഡലത്തിലെ 1400 കേന്...

pinarayiതിരു: പാചകവാതക വിലവര്‍ധനയ്ക്കും വിലക്കയറ്റത്തിനുമെതിരെ സിപിഐഎം നേതൃത്വത്തില്‍ അന്ശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു. 140 നിയമസഭാ മണ്ഡലത്തിലെ 1400 കേന്ദ്രങ്ങളിലായാണ് ഒരെ സമയം സമരത്തിന് തുടക്കം കുറിച്ചത്.

എറണാകുളം തൃക്കാക്കര മണ്ഡലത്തില്‍ വൈറ്റിലയിലെ നിരാഹാര സമരം സിപിഐഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു.

sameeksha-malabarinews

1400 കേന്ദ്രങ്ങളിലും നിരാഹാരമിരിക്കേണ്ടവരെ നിശ്ചയിച്ചിട്ടുണ്ട്. ആദ്യ ബാച്ചിന് ശേഷം നിരാഹാരമിരിക്കേണ്ടവരെയും തീരുമാനിച്ചിട്ടുണ്ട്. അതത് പ്രദേശത്തെ നേതാക്കളാണ് നിരാഹാരമനുഷ്ഠിക്കുക. വിലക്കയറ്റത്താല്‍ ദുരിതത്തിലായ ജനങ്ങള്‍ കക്ഷിരാഷ്ട്രയത്തിന് അതീതമായി സിപിഐഎം സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിട്ടുണ്ട്.

പുതുവത്സര സമ്മാനമായി സിലിണ്ടറിന് 250 രൂപയോളം വര്‍ധിപ്പിച്ച കോണ്‍ഗ്രസ് സര്‍ക്കാര്‍ സബ്‌സിഡി സിലിണ്ടറിന് ഈ വര്‍ധന ബാധകമാകില്ലെന്നായിരുന്നു ആദ്യം പറഞ്ഞത്. എന്നാല്‍, സബ്‌സിഡി സിലിണ്ടറിന്റെ എണ്ണം വര്‍ധിപ്പിക്കുമ്പോള്‍ സിലിണ്ടറൊന്നിന് 100 രൂപ കൂട്ടാന്‍ തീരുമാനിച്ചു. ആധാറുമായി ബന്ധപ്പെടുത്തിയവര്‍ക്കാകട്ടെ സിലിണ്ടര്‍ ലഭിക്കാന്‍ കൂടുതല്‍ തുക നല്‍കണ്ടിയും വരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!