Section

malabari-logo-mobile

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ജാതിയുടെ പേരില്‍ കലാകാരന് വിലക്ക്

HIGHLIGHTS : തൃശൂര്‍: ഗരുവായൂര്‍ ക്ഷേത്രത്തില്‍ നിന്നും പഞ്ചവാദ്യത്തില്‍ ഇലത്താളം കൊട്ടാന്‍ എത്തിയ യുവാവിനെ താഴ്ന്ന ജാതിക്കാരനാണെന്ന് പറഞ്ഞ് തിരിച്ചയച്ചു. പഞ്ചവ...

guruതൃശൂര്‍: ഗരുവായൂര്‍ ക്ഷേത്രത്തില്‍ നിന്നും പഞ്ചവാദ്യത്തില്‍ ഇലത്താളം കൊട്ടാന്‍ എത്തിയ യുവാവിനെ താഴ്ന്ന ജാതിക്കാരനാണെന്ന് പറഞ്ഞ് തിരിച്ചയച്ചു. പഞ്ചവാദ്യ കലാകാരനായ കല്ലൂര്‍ ബാബുവിനെയാണ് ക്ഷേത്രാചാരങ്ങളുടെ പേരില്‍ പഞ്ചവാദ്യം അവതരിപ്പിക്കുന്നതില്‍ നിന്ന് കഴിഞ്ഞദിവസം വിലക്കിയത്. ഇതോടെ ഗുരുവായൂരില്‍ ഇപ്പോഴും ജാതിഭ്രഷ്ടും അയിത്തവും തുടരുന്നു വെന്നത് വിവാദമുയര്‍ത്തിയിരിക്കുകയാണ്.

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ മാരാര്‍ സമുദായക്കാര്‍മാത്രമെ വാദ്യമേളത്തില്‍ പങ്കെടുക്കാന്‍ പാടുള്ളുവെന്ന് ദേവസ്വം തന്ത്രി സതീശന്‍ നമ്പൂതിരിപ്പാട് പറഞ്ഞു. ഗുരവായൂരിലെ ഇടത്തരികത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലിക്ക് പഞ്ചവാദ്യം അവതരിപ്പിക്കാനായെത്തിയപ്പോഴാണ് ബാബുവിനെ മടക്കി അയച്ചത്.

sameeksha-malabarinews

കൃഷ്ണനാട്ടം അവതരണത്തിലും ഇതേ ജാതിവിലക്ക് ഗുരുവായൂരില്‍ നിലനില്‍ക്കുന്നുണ്ട്. നായര്‍ ജാതിയില്‍ താഴെയുള്ളവര്‍ക്ക് കൃഷ്ണനാട്ടം നടത്താന്‍ ആചാരം സമ്മതിക്കില്ലെന്നാണ് ഔദ്യോഗിക വിശദീകരണം. അതെസമയം സംഭവത്തില്‍ രേഖാമൂലം പരാതി ലഭിച്ചിട്ടില്ലെന്നും പരാതി ലഭിച്ചാല്‍ അന്വേഷണം നടത്തുമെന്നും ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ ടിവി ചന്ദ്രമോഹനും അഡ്മിനിസ്‌ട്രേറ്റര്‍ മുരളീധരനും പറഞ്ഞു. എന്നാല്‍ ക്ഷേത്രാാരങ്ങളില്‍ അവസാനവാക്ക് തന്ത്രിയാണെന്നും ഭരണസമിതിക്ക് അധികാരമില്ലെന്നും അവര്‍ പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!