പെട്രോളിന് 2 രൂപ കുറയ്ക്കാന്‍ സാധ്യത

ദില്ലി: പെട്രോള്‍ വിലയില്‍ കുറവു വരുത്താന്‍ കമ്പനികള്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. ഒന്നര രൂപ മുതല്‍ രണ്ടുരൂപ വരെ കുറയ്ക്കാനാണ് ആലോചിക്കുന്നത്. അന്താരാഷ്ട്ര വിലയില്‍ ക്രൂഡോയിലിന്റെ വില കുറഞ്ഞതാണ് വില കുറക്കാന്‍ കാരണം മയിരിക്കുന്നത്.

വിലകുറവു സംബന്ധിച്ച തീരുമാനം വെള്ളിയാഴ്ചയുണ്ടാകും. കഴിഞ്ഞ ജനുവരിയില്‍ പെട്രോളിന് 2.25 രൂപയുടെ വര്‍ദ്ധനവാണ് വരുത്തിയിരുന്നത്.

എണ്ണക്കമ്പനികള്‍ ഡോളറിനെതിരെ രൂപയുടെ നിലവാരം കൂടി പരിഗണിച്ചാവും വില കുറയ്ക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക

Share news
error: Content is protected !!
Scroll to Top