Section

malabari-logo-mobile

ചേലേമ്പ ഇടിമുഴിക്കലില്‍ വാഹനാപകടം ദമ്പതികള്‍ മരിച്ചു

HIGHLIGHTS : തേഞ്ഞിപ്പലം: ദേശീയപാതയില്‍ ചേലേമ്പ്ര ഇടിമുഴിക്കലില്‍ ബൈക്കിന്‌ പിറകില്‍ ലോറിയിടിച്ച്‌ ബൈക്ക്‌ യാത്രികരായിരുന്ന തേഞ്ഞിപ്പലം ചെനക്കല്‍ സ്വദേശി പെരിങ്...

idimuzhikkal accident copyതേഞ്ഞിപ്പലം: ദേശീയപാതയില്‍ ചേലേമ്പ്ര ഇടിമുഴിക്കലില്‍ ബൈക്കിന്‌ പിറകില്‍ ലോറിയിടിച്ച്‌ ബൈക്ക്‌ യാത്രികരായിരുന്ന തേഞ്ഞിപ്പലം ചെനക്കല്‍ സ്വദേശി പെരിങ്കോട്ട്‌ മമ്മദിന്റെ മകന്‍ നിഷാദ്‌(31) ഭാര്യ ഫസ്‌ല(26) എന്നിവരാണ്‌ മരിച്ചത്‌. ഇവരുടെ ഏകമകള്‍ മൂന്ന്‌ വയസ്സുകാരി അമ്രീന്‍ എഹസാന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.

ഞായറാഴ്‌ച രാവിലെ പത്ത്‌ മണിയോടെയാണ്‌ അപകടം. കോഹിനൂരില്‍ നിന്ന്‌ കൊയിലാണ്ടിയിലേക്ക്‌ പോകുകയായിരുന്നു നിഷാദും കുടുംബവും. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക്‌ റോഡിലെ റീടാറിങ്ങ്‌ തീരുന്ന സ്ഥലത്തെത്തിയപ്പോള്‍ ബ്രൈക്ക്‌ ചെയ്യുകയും പിന്നില്‍ വന്ന ലോറി ഇടിക്കുകയുമായിരുന്നു. ബൈക്കില്‍ നിന്ന്‌ തെറിച്ച്‌ വീണ നിഷാദിന്റെയും ഫസീലയുടെയും ശരീരത്തിലൂടെ കെഎസ്‌ആര്‍ടിസി ബസ്സ്‌ കയറിയിറങ്ങുകയായിരുന്നു. മകള്‍ അമ്രീന്‍ എഹസാന്‍ റോഡരികിലേക്ക്‌ തെറിച്ചുവീണ്ടു. മകളേ പേട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌.. നിഷാദിന്റെയും ഫസ്ലയുടെയും മൃതദേഹങ്ങള്‍ കോഴിക്കോട്‌ മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്‌.

sameeksha-malabarinews

സ്വകാര്യ ഐടി കമ്പനിയില്‍ ഏരിയാ മനേജരാണ്‌ നിഷാദ്‌ യൂണിവേഴ്‌സിറ്റി കോഹിനൂര്‍ ഗണപതിയമ്പലത്തിനടുത്ത്‌ ക്വാര്‍ട്ടേഴസിലാണ്‌ ഇവര്‍ താമസിക്കുന്നത്‌. നിലമ്പൂര്‍ പോത്ത്‌കല്ല്‌ സെയ്‌തിന്റെ മകളാണ്‌ ഫസ്‌ല. ഇവര്‍ കാലിക്കറ്റ്‌ സര്‍വ്വകലാശാല ഹെല്‍ത്ത്‌ സയന്‍സ്‌ വിഭാഗത്തില്‍ താത്‌കാലിക അധ്യാപികയാണ്‌. നിഷാദ്‌ ഈ പ്രദേശത്ത്‌ കലാസാസംക്കാരിക രംഗത്ത്‌ നിറസാനിധ്യമായിരുന്നു. സഹൃദയ ചെനക്കലിന്റെ പ്രവര്‍ത്തകനായിരുന്ന നിഷാദ്‌ നിരവധി നാടകങ്ങളില്‍ അഭിനിയിച്ചിട്ടുണ്ട്‌.

ഉമ്മയേയും ബാപ്പയേയും അന്വേഷിക്കുന്ന മൂന്നുവയസ്സുകാരിയായ അമ്രീന്‍ എങ്ങിനെ ആശ്വസിപ്പിക്കാനുകുമെന്നറിയാതെ വിതുമ്പുകയാണ്‌ ബന്ധുക്കളും സുഹൃത്തുകളും
ഇരുവരുടെയും മൃതദേഹം തിങ്കളാഴ്‌ച രാവിലെ 10 മണിക്ക്‌ നെടുമങ്ങോട്ട്‌ മാട്‌ ജുമാഅത്ത്‌ പള്ളിയില്‍ ഖബറടക്കും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!