തലപ്പാറയില്‍ ബൈക്കില്‍ കാറിടിച്ച്‌ 2 വിദ്യാര്‍ത്ഥികള്‍ മരിച്ചു

thalap;paraതിരൂരങ്ങാടി: ദേശീയപാതയില്‍ തലപ്പാറക്കും വെളിമുക്കിനുമിടയില്‍ ബൈക്കും കാറും കൂട്ടിയിടിച്ച്‌ ബൈക്ക്‌ യാത്രികരായ വിദ്യാര്‍ത്ഥികള്‍ മരിച്ചു ചേളാരി ബ്രിയോ ടെക്‌ വിദ്യാര്‍ത്ഥികളായ ചെനക്കലങ്ങാടി മണക്കടവന്‍ സൈതലവിയുടെ മകന്‍ ഫാസിര്‍(19) സുഹൃത്തും അയല്‍വാസിയുമായ കൂരിത്തൊടി കുഞ്ഞിമൊയ്‌തീന്റെ മകന്‍ മുഹമ്മദ്‌ റാഷിഖ്‌(20) എന്നിവരാണ്‌ മരിച്ചത്‌

ഞായറാഴ്‌ച ഒന്നരയോടെയാണ്‌ അപകടമുണ്ടായത്‌. ഇവര്‍ മൂന്നിയൂരില്‍ ഒരു വിവാഹചടങ്ങില്‍ പങ്കെടുക്കാന്‍ ബൈക്കില്‍ പോകുകയായിരുന്നു. കാറുമായി ഇടിച്ച്‌ ഗുരതരമായി പരിക്കേറ്റ ഇവരെ തിരൂരങ്ങാടി താലൂക്ക്‌ ആശുപത്രിയില്‍ എത്തിച്ചെങ്ങിലും ജീവന്‍ രക്ഷിക്കാനായില്ല.

സഫിയയാണ്‌ ഫാസിറിന്റെ മാതാവ്‌. സഹോദരങ്ങള്‍ സിനാന്‍, ഷാനിദ്‌ സഫീറ, മുഹമ്മദ്‌ റാഷിഖിന്റെ മാതാവ്‌ ഫാത്തിമ സഹോദരങ്ങള്‍ മുഹമ്മദ്‌ റഫീഖ്‌, മുഹമ്മദ്‌ റാഷിദ്‌, റാഹിബ.

ഇരുവരുടെയും മൃതദേഹം തേഞ്ഞിപ്പലം പടിഞ്ഞാറെ ജുമാമസ്‌ജിദ്‌ ഖബറിസ്ഥാനില്‍ അടക്കം ചെയ്‌തു.
ദേശീയപാതയില്‍ പത്ത്‌ കിലോമീറ്ററിനകത്ത്‌ രണ്ട്‌ അപകടങ്ങളാണ്‌ ഒരേ ദിവസം ഉണ്ടായത്‌ രാവിലെ ഇടിമുഴിക്കലില്‍ ബൈക്ക്‌ യാത്രികകരായ ദമ്പതികള്‍ മരിച്ചിരുന്നു.

Share news
error: Content is protected !!
Scroll to Top