താനൂര്‍: ജീവനക്കാരെ ഓഫീസില്‍ പൂട്ടിയിട്ട സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമന്നാവിശ്യപ്പെട്ട് തിരൂര്‍ താലൂക്കിലെ റവന്യു വകുപ്പിലെ ഉദ്യോഗസ്ഥര്‍ അവധിയെടുത്ത് പ്രതിഷേധിക്കുന്നു.
തിങ്കളാഴ്‌ച അര ദിവസത്തെ അവധിയെടുത്താണ് പ്രതിഷേധം. എല്ലാ സര്‍വ്വീസ് സംഘടനകളുടെയും സംയുക്തയോഗത്തിലാണ് ഈ തീരുമാനം. ശനിയാഴ്‌ച താനൂര്‍ വില്ലേജ് ഓഫീസില്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ എത്തിയ യുവാവിനെ ദിവസങ്ങളായി നടത്തിക്കുകയും അടുത്ത ദിവസം വരാന്‍ പറയുകയും ചെയ്‌തതിനെ തുടര്‍ന്ന് സംഘര്‍ഷമുണ്ടാവുകയും മുസ്ലീംലീഗ് പ്രവര്‍ത്തകര്‍ ജീവനക്കാരെ ഉള്ളിലാക്കി വില്ലേജ് ഓഫീസ് ഉപരോധിക്കുകയായിരുന്നു. തുടര്‍ന്ന് വൈകീട്ട് ആറരയോടെ ഉയര്‍ന്ന റവന്യു ഉദ്യോഗസ്ഥരും പോലീസും ഇടപെട്ട് ചര്‍ച്ച നടത്തിയ ശേഷമായിരുന്നു ഉപരോധം അവസാനിപ്പിച്ചത്.



