തന്നെ കയറിപ്പിടിച്ച യുവാവിനെ മാധ്യമപ്രവര്‍ത്തക ഒറ്റക്ക്‌ കൈകാര്യം ചെയ്‌ത്‌ പോലീസിലേല്‍പ്പിച്ചു

download (2) copyകൊച്ചി: പട്ടാപകല്‍ റോഡില്‍ വച്ച്‌ തന്നെ കയറിപ്പിടിച്ച യുവാവിനെ മാധ്യമ പ്രവര്‍ത്തക പിടികൂടി പോലീസിലേല്‍പ്പിച്ചു. ഇന്നലെ ഉച്ചക്ക്‌ 12 മണിക്ക്‌ കൊച്ചി കലുര്‍ ബസ്‌ സ്റ്റാന്‍ഡിനടുത്ത്‌ വെച്ചാണ്‌ സംഭവമുണ്ടായത്‌ തിരൂവനന്തപുരം കടയ്‌ക്കാവുര്‍ തെക്കുംഭാഗം സ്വദേശി റോയി ഭവനില്‍ റോയ്‌(29) ആണ്‌ ഇവരെ കടന്നുപിടിച്ചത്‌. ഇത്‌ ചോദ്യം ചെയ്‌തപ്പോള്‍ റോഡിലൂടെ നടന്നുപോകുമ്പോള്‍ ഇതൊക്കെയുണ്ടാവുമെന്ന്‌ പറഞ്ഞു. ഇതോടെ മാധ്യമപ്രവര്‍ത്തക ഇയാളെ തടഞ്ഞു നിര്‍ത്താന്‍ ശ്രമിച്ചു. ഇതില്‍ പ്രകോപിതനായി റോയി ഇവരെ ആക്രമിച്ചു. എന്നാല്‍ ഇയാളെ പിടിവിടാന്‍ അവര്‍ തയ്യാറായില്ല. തുടര്‍ന്ന്‌ ഇയാളെ പിടിച്ച്‌ ബസ്‌ സ്‌്‌റ്റാന്‍ഡിലെ പോലീസ്‌ എയ്‌ഡ്‌ പോസ്‌റ്റില്‍ ഏല്‍പ്പിക്കുകയായിരുന്നു. ഇതിനിടെ ഇയാളുടെ ആക്രമണത്തില്‍ യുവതിയുടെ കണ്ണട തകര്‍ന്നു.

റോയി ഒരു കൊലക്കേസില്‍ പ്രതിയാണ്‌. കഴിഞ്ഞ ഏപ്രിലില്‍ കടയ്‌ക്കാവൂര്‍ സ്വദേശി ഡിക്‌സണെ കുത്തിക്കൊന്ന കേസില്‍ ജാമ്യത്തില്‍ പുറത്തിറങ്ങിയതാണ്‌. ഇയാള്‍ കലൂരില്‍ ഒരു സ്വകാര്യ ആശുപത്രിയില്‍ അറ്റന്‍ഡറായി ജോലി ചെയ്‌തുവരികയാണ്‌.
മാധ്യമ പ്രവര്‍ത്തക പിന്നീട്‌ ആശുപത്രിയില്‍ ചികത്സ തേടി.

Share news
error: Content is protected !!
Scroll to Top