കാര്‍ മതിലില്‍ ഇടിച്ച് തിരൂരങ്ങാടി സ്വദേശിയായ 3 വയസുകാരന്‍ മരിച്ചു

തിരൂരങ്ങാടി: കാര്‍ നിയന്ത്രണം വിട്ട് മതിലില്‍ ഇടച്ചുണ്ടായ അപകടത്തില്‍ മൂന്ന് വയസുകാരന്‍ മരിച്ചു. മമ്പുറം വി കെ പടി മനമേല്‍ മുഹമ്മദ് റിയാസിന്റെ മകന്‍ വി.കെ പടി മനമേല്‍ മുഹമ്മദ് റിസ്വാന്‍ ആണ് മരിച്ചത്.

ആലപ്പുഴയില്‍ നിന്നും കുടുംബം വിനോദയാത്ര കഴിഞ്ഞു മടങ്ങിവരുന്നതിനിടെ അര്‍ധരാത്രി തൃശൂര്‍ കുരിയച്ചിറ റോസായി കുന്നില്‍ വച്ച് അപകടത്തില്‍പ്പെടുകയായിരുന്നു. കാറിന്റെ തുറന്ന റോഡിലൂടെ പുറത്തേക്ക് തെറിച്ചുവീണ് മുഹമ്മദ് റിസ്വാനെ ഗുരുതര പരിക്കുകളോടെ സണ്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഉമ്മ: മുസീന.

അപകടത്തില്‍ പരിക്കേറ്റ മമ്പുറം സ്വദേശികളായ പരിപറമ്പന്‍ അബ്ദുള്‍ മജീദ്(30), വി കെ പടിയിലെ താരിവീട്ടില്‍ മുസ്തഫയുടെ ഭാര്യ മുബഷീറ(21), കെ എം ഹൗസില്‍ അബ്ദുള്‍ ലത്തീഫിന്റെ ഭാര്യ റംസീന(20) എന്നിവര്‍ ജൂബിലി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

ആലപ്പുഴയില്‍ നിന്നും മടങ്ങിവരികയായിരുന്ന ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് റോഡിന്റെ എതിര്‍വശത്തെ നടപ്പാതയിലേക്ക് കയറി മതിലില്‍ ഇടിക്കുകയായിരുന്നു.