ജമ്മു കശ്മീരില്‍ വീണ്ടും ഗവര്‍ണര്‍ ഭരണം

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ വീണ്ടും ഗവര്‍ണര്‍ ഭരണം. ഗവര്‍ണര്‍ ഭരണം ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സമര്‍പ്പിച്ച ശുപാര്‍ശയില്‍ രാഷ്ട്രപതി ഒപ്പിട്ടു. പിഡിപി സര്‍ക്കാരിനുള്ള പിന്തുണ ബിജെപി ഇന്നലെ പിന്‍വലിച്ചതോടെയാണ് കശ്മീരില്‍ വീണ്ടും രാഷ്ട്രീയ അസ്ഥിരത ഉണ്ടായത്.

ബിജെപി പിന്തുണ പിന്‍വലിച്ചതിനു പിന്നാലെ മുഖ്യമന്ത്രി മെഹ്ബൂബ് മുഫ്തി ഗവര്‍ണര്‍ എന്‍ എന്‍ വോറയെ കണ്ട് രാജി സമര്‍പ്പിച്ചു. പിഡിപിയുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരണത്തിനില്ലെന്ന് പ്രതിപക്ഷ പാര്‍ടികളായ നാഷണല്‍ കോണ്‍ഫറന്‍സും (എന്‍സി) കോണ്‍ഗ്രസും വ്യക്തമാക്കി. സംസ്ഥാനത്ത് ഉടന്‍ തെരഞ്ഞുടുപ്പ് നടത്തണമെന്ന് എന്‍സിയും കോണ്‍ഗ്രസും ആവശ്യപ്പെട്ടിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top