Section

malabari-logo-mobile

കരിപ്പൂര്‍ വിമാനത്താവളത്തില്‍ കൈക്കൂലി വാങ്ങുന്നതിനിടെ രണ്ട്‌കസ്റ്റംസുകാര്‍ പിടിയില്‍

HIGHLIGHTS : കോഴിക്കോട്‌: കരിപ്പൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാരില്‍ നിന്ന്‌ കൈക്കൂലി വാങ്ങുന്നതിനിടെ രണ്ട്‌ കസ്റ്റംസ്‌ ഉദ്യോഗസ്ഥരെ സിബിഐ അറസ്‌റ്റ്‌ ചെയ്‌തു....

CCJ_shaajol_shameel_calicutinternationalairport_1g1k79mddtകോഴിക്കോട്‌: കരിപ്പൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാരില്‍ നിന്ന്‌ കൈക്കൂലി വാങ്ങുന്നതിനിടെ രണ്ട്‌ കസ്റ്റംസ്‌ ഉദ്യോഗസ്ഥരെ സിബിഐ അറസ്‌റ്റ്‌ ചെയ്‌തു. ശത്രുഘനന്‍ കുമാര്‍, ഹവില്‍ദാര്‍ സുരേഷ്‌ എന്നിവരാണ്‌ അറസ്‌റ്റിലായത്‌.

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വ്യാപകമായി കൈക്കൂലിയായി പണവും വിദേശമദ്യവും മൊബൈല്‍ഫോണുകളും വാങ്ങുന്നുണ്ടെന്നും യത്രക്കാരുടെ സാധനങ്ങള്‍ മോഷണം പോകുന്നുണ്ടെന്നുംപരാതിയുയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ്‌ സ്വര്‍ണ്ണക്കടത്ത്‌ കേസ്‌ അന്വേഷിക്കുന്ന സിബിഐ ഉദ്യോഗസ്ഥര്‍ ഇക്കാര്യം കൂടി അന്വേഷിക്കാന്‍ തീരുമാനിച്ചത്‌.

sameeksha-malabarinews

വ്യാഴാഴച കസ്‌റ്റംസ്‌ ഉദ്യോഗസ്ഥരറിയാതെ കസ്‌റ്റംസ്‌ ഹാള്‍ പരിപൂര്‍ണ്ണമായി സിബിഐയുടെ നിരീക്ഷണത്തിലായിരുന്നു. ഇതിനിടെയാണ്‌ സൗദിയില്‍ നിന്നെത്തിയ യാത്രക്കാരനില്‍ നിന്ന്‌120 റിയാല്‍ ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങിയത്‌. ഇതോടെ സിബിഐ ഉദ്യോഗസ്ഥര്‍ ഇവരെ കയ്യോടെ പിടകൂടുകയായിരുന്നു.

കസ്റ്റംസ്‌ ലോക്കറില്‍ നിന്ന്‌ ഒന്നേകാല്‍ ലക്ഷം രൂപ വിലവരുന്ന വിദേശകറന്‍സിയും അഞ്ച്‌ കുപ്പി വിദേശനിര്‍മ്മിത വിദേശമദ്യവും പിടിച്ചെടുത്തിട്ടുണ്ട്‌. ഇരുവരെയും കോടിതിയില്‍ ഹാജരാക്കി റിമാന്റ്‌ ചെയ്‌തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!