കോഴിക്കോട്ട്‌ കെസിബിസിയുടെ നില്‍പ്പ്‌ സമരം

Untitled-2 copyകോഴിക്കോട്‌: മദ്യനയം സര്‍ക്കാര്‍ തന്നെ അട്ടിമറിച്ചതില്‍ പ്രതിഷേധിച്ച്‌ കെസിബിസി മദ്യവിരുദധസമിതിയുടെ നേതൃത്വത്തില്‍ കോഴിക്കോട്ട്‌ നില്‍പ്പ്‌ സമരം നടത്തി. വെള്ളിയാഴച വൈകീട്ട്‌ മൂന്ന്‌ മണിക്ക്‌ വൈക്കം മുഹമ്മദ്‌ ബഷീര്‍ റോഡിലായിുന്നു വായ മൂടിക്കെട്ടി നില്‍പ്പ്‌ സമരം നടത്തി പ്രതിഷേധിച്ചത്‌. കന്യാസ്‌ത്രീകളും വൈദികരും സഭാവിശ്വാസികളുമടക്കം നൂറുകണക്കിനാളുകള്‍ സമരത്തില്‍ പങ്കെടുത്തു.

സമരക്കാരുടെ പ്ലക്കാര്‍ഡുകളില്‍ സര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനമാണ്‌ നടത്തിയിരിക്കുന്നത്‌. കുട്ടിക്കുടിയന്‍മാരെ സൃഷ്ടിക്കുന്ന മദ്യനയം ഉപേക്ഷിക്കുക. കോഴവിവാദത്തില്‍ ശക്തമായ നടപടി സ്വീകരിക്കുക, ബിയര്‍വൈന്‍ പാര്‍ലറുകള്‍ക്ക്‌ ലൈസന്‍സ്‌ നല്‍കാതിരിക്കുക. തുടങ്ങിയ മുദ്രാവാക്യങ്ങളാണ്‌ പ്ലക്കാര്‍ഡുകളി്‌ല്‍ ഉയര്‍ത്തിയിരിക്കുന്നത്‌.

Share news
error: Content is protected !!
Scroll to Top