ബഹ്‌റൈനില്‍ മോഷ്ടാക്കള്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് തള്ളിയിട്ട മലയാളി യുവാവ് ഗുരുതരാവസ്ഥയില്‍

മനാമ: കെട്ടിടത്തിന് മുകളില്‍ നിന്ന് തള്ളിയിട്ട മലയാളി യുവാവിന്റെ നില ഗുരുതരമായി തുടരുന്നു. കൊല്ലം നിലമേല്‍ സ്വദേശി അഫ്‌സലി(30)നെയാണ് മോഷ്ടാക്കാള്‍ നിര്‍മ്മാണത്തിലിരിക്കുന്നകെട്ടിടത്തിന്റെ രണ്ടാം നിലയില്‍ നിന്ന് തള്ളിയിട്ടത്. ഫെബ്രുവരി ഒമ്പതിന് രാത്രിയാണ് സംഭവം നടന്നത്.

മൊബൈല്‍ കടയിലെ ജീവനക്കാരനായ അഫ്‌സല്‍ ജോലി കഴിഞ്ഞ് സെന്‍ട്രല്‍ മനാമയിലെ അയ്ക്കൂറ പാര്‍ക്ക് എന്ന സ്ഥലത്തിനടുത്തെ താമസ്ഥലത്ത് എത്തി. പിന്നീട് പന്ത്രണ്ട് മണിയോടെ ഭക്ഷണം വാങ്ങാനായി പുറത്തേക്കിറങ്ങി. ഈ സമയത്ത് രണ്ട് പേര്‍ അഫ്‌സലിന്റെ പേഴ്‌സ് തട്ടിപ്പറിച്ച് ഓടുകയായിയരുന്നു. ഇവരെ പിന്‍ തുടര്‍ന്ന് അഫ്‌സലും പിറകെ ഓടി എന്നാല്‍ ഇവര്‍ തൊട്ടടുത്ത് നിര്‍മ്മാണത്തിലുള്ള കെട്ടിടത്തിലേക്ക് ഓടിക്കയറുകയായിരുന്നു. ഇവരെ പിന്‍ തുടര്‍ന്ന് ഇവിടെ എത്തിയ അഫ്‌സലിലെ കൂടുതല്‍ പേര്‍ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. ഇതോടെ അഫ്‌സല്‍ ബഹളം വെച്ച് കരഞ്ഞതോടെ മോഷ്ടാക്കള്‍ രണ്ടാം നിലയില്‍ നിന്ന് താഴേക്ക് തള്ളിയിടുകയായിരുന്നു. ഒരു കടയുടെ മേല്‍ക്കൂരയില്‍ തട്ടി അഫ്‌സകല്‍ താഴേക്ക് വീഴുകയായിരുന്നു. ദൃക്‌സാക്ഷികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഉടന്‍ തന്നെ സ്ഥലത്തെത്തിയ പോലീസ് യുവാവിനെ സല്‍മാനിയ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ഇടത് തോളിനും നട്ടെല്ലിനും പൊട്ടലേറ്റ അഫ്‌സലിന്റെ അരയ്ക്ക് താഴേക്ക് ചലനം നഷ്ടപ്പെട്ട നിലയിലാണെന്നാണ് റിപ്പോര്‍ട്ട്. പരിക്കേറ്റ് ഒരാഴ്ചയായിട്ടും മാറ്റമില്ലാത്തതിനാല്‍ നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമത്തിലാണ്. അതെസമയം പ്രത്യേക കിടക്കയില്‍ കിടത്തി രണ്ട് നഴ്‌സുമാരുടെ സഹായത്തോടെ മാത്രമെ യാത്ര ചെയ്യാന്‍ പാടുള്ളുവെന്നാണ് ഡോക്ടര്‍ പറയുന്നത്. ഈ രീതിയില്‍ നാട്ടിലെത്തിക്കാന്‍ ഏകദേശം 2500 ദിനാര്‍ ചെലവ് വരുമെന്നാണ് അറിയുന്നത്. സാമ്പത്തികമായി ഏറെ പിന്നോക്കം നില്‍ക്കുന്ന അഫ്‌സലിന്റെ വീട്ടുകാരും സുഹൃത്തുക്കളും എങ്ങനെ ഇതിനുള്ള പണം കണ്ടെത്തുമെന്ന ആശങ്കയിലാണ്.

അതെമയം അഫ്‌സലിനെ ആക്രമിച്ച പ്രതികള്‍ പിടിയിലായിട്ടുണ്ടെന്നും സൂചനയുണ്ട്.

Related Articles