Section

malabari-logo-mobile

എപി-ഇകെ വിഭാഗങ്ങള്‍ തമ്മിലുള്ള വഖഫ് തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ധാരണ

HIGHLIGHTS : കോഴിക്കോട് : സുന്നി ഐക്യശ്രമങ്ങളുടെ ഭാഗമായി എപി ഇകെ വിഭാഗങ്ങള്‍ തമ്മില്‍ വര്‍ഷങ്ങളായി നിലനില്‍ക്കുന്ന വഖഫ് തര്‍ക്കങ്ങള്‍

കോഴിക്കോട് : സുന്നി ഐക്യശ്രമങ്ങളുടെ ഭാഗമായി എപി ഇകെ വിഭാഗങ്ങള്‍ തമ്മില്‍ വര്‍ഷങ്ങളായി നിലനില്‍ക്കുന്ന വഖഫ് തര്‍ക്കങ്ങള്‍ രമ്യമായി പരിഹരിക്കാന്‍ ധാരണ. മന്ത്രി കെടി ജലീലിന്റെ മധ്യസ്ഥതയില്‍ ഇരുവിഭാഗം നേതാക്കള്‍ നടത്തിയ ചര്‍ച്ചയിലാണ് ഈ തീരുമാനം.

ഇതിനായി ഏപ്രിലില്‍ വഖഫ്‌ബോര്‍ഡ് അദാലത്ത് നടത്തുമെന്ന് മന്ത്രി കെടി ജലീല്‍ അറിയിച്ചു.

sameeksha-malabarinews

തുടക്കത്തില്‍ സാദിഖലി ശിഹാബ് തങ്ങളുടെ മധ്യസ്ഥതയിലാണ് സുന്നി ഐക്യശ്രമങ്ങള്‍ക്ക് തുടക്കം കുറിച്ചത്. എന്നാല്‍ മുസ്ലീം ലീഗിലെ പ്രബലവിഭാഗം ഈ ഐക്യശ്രമങ്ങളെ പിന്തുണക്കേണ്ടെന്ന നിലപാടുള്ളവരായിരുന്നു. തുടര്‍ന്ന് സാദിഖലി തങ്ങള്‍ പിന്‍മാറുകയായിരുന്നു. ഇതോടെയാണ് ഈ വിഷയത്തില്‍ വകുപ്പ് മന്ത്രി കെടി ജലീല്‍ ഇടപെടുന്നത്.
മന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ ഇരുവിഭാഗത്തുനിന്നുമായ് നാല് വീതം പേര്‍ പങ്കെടുത്തു. പ്രശ്‌നപരിഹാരത്തിനായി മാനദണ്ഡങ്ങള്‍ തീരൂമാനിക്കാന്‍
എപി വിഭാഗത്തില്‍ നിന്് ഇ.അയ്യൂബ്‌ഫൈസി, കെ എംഎ റഹീം എന്നിവരും ഇകെ പക്ഷത്തുനിന്നാ കെ ഉമ്മര്‍ഫൈസി, എ ജബ്ബാര്‍ ഹാജി എന്നിവരെയും നിശ്ചയിച്ചു. ഇവര്‍ ഈ മാസം 21ന് യോഗം ചേരും. ആറുമാസത്തിനകം വഖഫ്‌ബോര്‍ഡ് തര്‍ക്കങ്ങള്‍ പൂര്‍ണ്ണമായി പരിഹരിക്കാനുകുമെന്ന മന്ത്രി പറഞ്ഞു.

ഇരുവിഭാഗം സുന്നികളുമായി 20ഓളം പള്ളികളില്‍ തര്‍ക്കം നിലവിലുണ്ട്. ഇത് പരിഹരിക്കുന്നതോടെ ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള ഐക്യനീക്കങ്ങളും സജീവമാകുമെന്ന പ്രതീക്ഷയിലാണ് സുന്നിവിഭാഗങ്ങള്‍.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!