ബഹ്‌റൈനില്‍ നാലു വയസുകാരന്‍ മുങ്ങി മരിച്ചു

മനാമ: സ്വിമ്മിംഗ് പൂളില്‍ മുങ്ങി നാലു വയസുകാരന്‍ മരിച്ചു. നിര്‍മ്മാണത്തിനലിരിക്കുന്ന കെട്ടിടത്തിന്റെ മുകളില്‍ നിന്ന് കുട്ടി പൂളിലേക്ക് വീഴുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട.

അലി ജാസം അലി ഹെസാബി എന്ന ബഹറൈന്‍ സ്വദേശിയായ കുട്ടിയാണ് മരിച്ചത്.

ഈ കുളം അംഗീകൃതനീന്തല്‍ കുളമല്ല. ഇത് പൊളിച്ച നീക്കാന്‍ തിരുമാനിച്ചിരിക്കെയാണ് അപകടമുണ്ടായത്. ഇന്നലെ വൈകീട്ട നാലുമണിയോടെയാണ് സംഭവം. കുളത്തിന് ചുറ്റുവട്ടത്തുള്ള കെട്ടിടങ്ങളല്ലാം മുനിസിപ്പാലിറ്റി പൊളിച്ച് നീക്കിയിട്ടുണ്ട്. അതൊകൊണ്ട് ഇവിടേക്ക് പ്രവേശിക്കാന്‍ എളുപ്പമാണ്.

ഇവിടെ മതിയായ സുരക്ഷസംവിധാനങ്ങള്‍ ഉണ്ടായിരുന്നില്ല

നേരത്തെ ഇതെ കെട്ടിടത്തില്‍ നിന്ന് കളിക്കുന്നതിനിടെ എട്ടുവയസുകാരനും മരിച്ചിരുന്നു.

Related Articles