Section

malabari-logo-mobile

ഏഷ്യന്‍ ഗയിംസ്; ഷൂട്ടിങ്ങിലൂടെ ഇന്ത്യക്ക് ആദ്യ സ്വര്‍ണ്ണം

HIGHLIGHTS : ഇഞ്ചിയോണ്‍: ഏഷ്യന്‍ ഗെയിംസില്‍ ഷൂട്ടിങ്ങിലൂടെ ഇന്ത്യ ആദ്യ സ്വര്‍ണ്ണം കരസ്ഥമാക്കി. ആദ്യദിനം തന്നെ 50 മീറ്റര്‍ എയര്‍പിസ്റ്റള്‍ വിഭാഗത്തില്‍ ഇന്ത്യന്‍...

jithu-raiഇഞ്ചിയോണ്‍: ഏഷ്യന്‍ ഗെയിംസില്‍ ഷൂട്ടിങ്ങിലൂടെ ഇന്ത്യ ആദ്യ സ്വര്‍ണ്ണം കരസ്ഥമാക്കി. ആദ്യദിനം തന്നെ 50 മീറ്റര്‍ എയര്‍പിസ്റ്റള്‍ വിഭാഗത്തില്‍ ഇന്ത്യന്‍ താരം ജിത്തു റായി ആണ് സ്വര്‍ണ്ണം നേടിയത്. വനിതകളുടെ 10 മീറ്റര്‍ എയര്‍പിസ്റ്റളില്‍ വെങ്കലം നേടിയ ശ്വേതാ ചൗധരിയും ആദ്യ ദിനം തന്നെ ഇന്ത്യയുടെ അഭിമാനം ഉയര്‍ത്തി പിടിച്ചു. ഗെയിംസിലെ ആദ്യ സ്വര്‍ണ്ണം നേടിയ ചൈനക്ക് തൊട്ടു പിന്നാലെയാണ് ഇന്ത്യ ഈ സുവര്‍ണ്ണ നേട്ടം നേടിയത്. ലോക ഷൂട്ടിങ്ങ് ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി നേടിയ ജിത്തു പ്രതീക്ഷക്കൊത്ത പ്രകടനമാണ് കാഴ്ചവെച്ചത്.

സൈക്ലിങ്ങ്, ജൂഡോ, ഭാരോദ്വഹനം തുടങ്ങിയ ഇനങ്ങളാണ് ഇന്ന് നടക്കുന്നത്. ഇന്ത്യയുടെ വനിതാ പുരുഷ വിഭാഗം ബാഡ്മിന്റണ്‍ മത്സരങ്ങളും ഇന്ന് നടക്കും.

sameeksha-malabarinews

പുരുഷ ഹാന്‍ഡ്‌ബോളില്‍ ഇന്ത്യ തായ്‌പേയിയേയും, പുരുഷ ബാസ്‌ക്കറ്റ് ബോളില്‍ പലസ്തീനിനെയും നേരിടും. വനിതാ വോളിബോള്‍ വിഭാഗത്തില്‍ ദക്ഷിണ കൊറിയയും, പുരുഷ വിഭാഗത്തില്‍ ഹോങ്കോങ്ങുമാണ് എതിരാളികള്‍.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!