റാഗിങ്ങ്; പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥി ആശുപത്രിയില്‍

ragging (1)വളാഞ്ചേരി: കല്‍പ്പകഞ്ചേരി ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ റാഗിങ്ങിനിടയാക്കിയതായി പരാതി. പരിക്കേറ്റ കടുങ്ങാത്തുകുണ്ട് വെള്ളേരിയില്‍ ഹമീദിന്റെ മകന്‍ മുഹമ്മദ് സഫ്‌വാ (16) നെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇതേ സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥികളായ റാഷിദ്, റാജിബ്, അശ്വിന്‍, എന്നിവരാണ് റാഗ് ചെയ്തതെന്ന് രക്ഷിതാക്കള്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ക്കും, കല്‍പ്പകഞ്ചേരി പോലീസിനും നല്‍കിയ പരാതിയില്‍ പറയുന്നു. സഫ്‌വാന്റെ കൈയുടെ എല്ല് പൊട്ടിയിട്ടുണ്ടെന്ന് രക്ഷിതാക്കള്‍ പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് 3 പ്ലസ്ടു വിദ്യാര്‍ത്ഥികളെ സ്‌കൂളില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതായി അധികൃതര്‍ അറിയിച്ചു.

 

Share news
error: Content is protected !!
Scroll to Top