Section

malabari-logo-mobile

പാവയില്‍ നായകന്‍മാരായി അനൂപ്‌ മേനോനും മുരളി ഗോപിയും

HIGHLIGHTS : അനൂപ് മേനോനും മുരളി ഗോപിയും നായക വേഷം ചെയ്യുന്ന പാവയുടെ ചിത്രീകരണം തുടങ്ങുന്നു. പപ്പന്‍, വര്‍ക്കി എന്നീ രണ്ടു പേരില്‍

Untitled-1 copyഅനൂപ് മേനോനും മുരളി ഗോപിയും നായക വേഷം ചെയ്യുന്ന പാവയുടെ ചിത്രീകരണം തുടങ്ങുന്നു. പപ്പന്‍, വര്‍ക്കി എന്നീ രണ്ടു പേരില്‍ നിന്നാണ് പാവയുണ്ടാകുന്നത്. സൂരജ് തിരുവനന്തപുരം ആണ് സംവിധാനം. അജീഷ് തോമസ് കഥയും തിരക്കഥയും രചിക്കുന്നു. സിയാദ് മുഹമ്മദ് നിര്‍മിക്കുന്ന ചിത്രത്തില്‍ നായികമാരെ തീരുമാനിച്ചിട്ടില്ല.

ഈ അടുത്ത കാലത്ത് എന്ന ചിത്രത്തിലാണ് അനൂപും മുരളിയും ആദ്യമായി ഒന്നിക്കുന്നത്. മുരളീഗോപി തിരക്കഥയെഴുതിയ ചിത്രമായിരുന്നു അത്. പാവയില്‍ പപ്പനും വര്‍ക്കിയും നാട്ടിന്‍പുറത്തെ രണ്ടു അവിവാഹിതരാണ്. അല്‍പം ഗുണ്ടായിസമൊക്കെയുള്ള രണ്ടുപേര്‍. ഇവരുടെ നന്മയിലേക്കുള്ള യാത്രയാണ് പാവ.

sameeksha-malabarinews

സജി സുരേന്ദ്രന്‍ സംവിധാനം ചെയ്യുന്ന ഷീ ടാക്‌സിയിലാണ് അനൂപ് ഇപ്പോള്‍ അഭിനയിക്കുന്നത്. അതില്‍ കാവ്യാ മാധവന്‍ ആണ് നായിക. ഷീ ടാക്‌സി കൂടാതെ മൂന്നു ചിത്രത്തില്‍ കൂടി അനൂപ് നായകനായി അഭിനയിക്കുന്നുണ്ട്.

ജയസൂര്യയ്‌ക്കൊപ്പം ലുക്കാ ചുപ്പി എന്ന ചിത്രത്തിലാണ് മുരളീഗോപി അഭിനയിക്കുന്നത്. ഇതില്‍ രമ്യ നമ്പീശന്‍ ആണ് നായിക. ബാഷ മുഹമ്മദ് ആണ് സംവിധാനം ചെയ്യുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!