ആലുങ്ങലില്‍ കടല്‍ഭിത്തി കെട്ടണമെന്ന ആവിശ്യവുമായി മുസ്ലീംലീഗും മാര്‍ച്ച്‌ നടത്തി

parappananagdiപരപ്പനങ്ങാടി: ബജറ്റില്‍ ആവശ്യമായ ഫണ്ട്‌ നീക്കിവെച്ചിട്ടും പരപ്പനങ്ങാടി ആലുങ്ങല്‍ കടപ്പുറത്തെ കടല്‍ഭിത്തിനിര്‍മാണം നീണ്ടുപോകുന്നതില്‍ പ്രതിഷേധിച്ച്‌ ആലുങ്ങല്‍ മുസ്ലിംലീഗ്‌ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത്‌ ഓഫീസ്‌ മാര്‍ച്ചും ധര്‍ണയും നടത്തി.

കടലാക്രമണ ഭീഷണി നേരിടുന്ന പ്രദേശങ്ങള്‍ സംരക്ഷിക്കുക, വീടും സ്ഥലവും കടലെടുത്ത്‌ പോയവര്‍ക്ക്‌ ധനസഹായം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ്‌ മാര്‍ച്ച്‌ നടത്തിയത്‌.

പരപ്പനങ്ങാടി പഞ്ചായത്ത്‌ മുസ്ലിംലീഗ്‌ പ്രസിഡന്റ്‌ വി പി കോയഹാജി ധര്‍ണ്ണ ഉദ്‌ഘാടനം ചെയ്‌തു. സിപി കുഞ്ഞിമുഹമ്മദ്‌, മത്സ്യബോര്‍ഡ്‌ ചെയര്‍മാന്‍ ഉമ്മര്‍ ഒട്ടുമ്മല്‍, അലിതെക്കേപ്പാട്ട്‌, കടവത്ത്‌ സൈതലവി, പിപി അബ്ദു, എച്ച്‌ ഹനീഫ, സി പി അഷറഫ്‌, കെ ആഷിഖ്‌, മുഹമ്മദ്‌ കോയ എന്നിവര്‍ സംസാരിച്ചു.

Share news
error: Content is protected !!
Scroll to Top