സ്വച്ഛ ഭാരതില്‍ ഇനി ഇന്ത്യന്‍ റെയില്‍വെയും

download (2)ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വച്ഛഭാരത് പദ്ധതിയില്‍ ഇനി ഇന്ത്യന്‍ റെയില്‍വെയും പെടും. ട്രെയിനുകളും റെയില്‍വെ മൊത്തത്തിലും ശുദ്ധമാക്കാനുള്ള നടപടി അടുത്ത റെയില്‍വെ ബജറ്റിലുണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍. സുരേഷ് പ്രഭവിന്റെ ആദ്യത്തെ ബജറ്റ് അവതരണമാണ് ഇത്. തന്റെ കന്നി ബജറ്റില്‍ റെയില്‍വേയുടെ ശുചീകരണ പദ്ധതികള്‍ക്ക് സുരേഷ് പ്രഭു മുഖ്യ പങ്കു നല്‍കുമെന്നാണു സൂചനകള്‍.

എല്ലാ കോച്ചുകളിലും ഡസ്റ്റി ബിന്നുകള്‍, എല്ലാ കോച്ചുകളിലും ബയോ ടോയ്‌ലെറ്റുകള്‍, ഓണ്‍ ബോര്‍ഡ് ഹൗസ് കീപ്പിങ് സര്‍വീസ് (ഒ ബി എച്ച് എസ്) എന്നിവയാകും പ്രധാന പ്രഖ്യാപനങ്ങള്‍. സ്‌റ്റേഷനുകളിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിനും നടപടികളുണ്ടാകും.

കാഴ്ചക്കുറവുള്ള യാത്രക്കാരുടെ സഹായത്തിനായി സ്‌റ്റേഷനുകളില്‍ ബ്രെയിലി സൈന്‍ ബോര്‍ഡുകള്‍ സ്ഥാപിക്കുന്ന കാര്യം ബജറ്റിലുണ്ടായേക്കും. റെയില്‍വേയുടെ ധനസ്ഥിതി മെച്ചപ്പെടുത്തുന്ന പ്രഖ്യാപനങ്ങള്‍ക്കും റെയില്‍ ബജറ്റില്‍ ഊന്നലുണ്ടാകും.

Share news
error: Content is protected !!
Scroll to Top