Section

malabari-logo-mobile

പത്മനാഭക്ഷേത്രത്തില്‍ 266 കിലോ സ്വര്‍ണം നഷ്ടമായി

HIGHLIGHTS : ന്യൂഡല്‍ഹി: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ ആവശ്യങ്ങള്‍ക്കായി ഉരുക്കാന്‍ നല്‍കിയ 893.644 കിലോഗ്രാം സ്വര്‍ണത്തില്‍ 266.272 കിലോഗ്രാം നഷ്ടമായെന്ന്

sree-padmanabhaswamy-temple-picture-trivandrum-keralaന്യൂഡല്‍ഹി: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ ആവശ്യങ്ങള്‍ക്കായി ഉരുക്കാന്‍ നല്‍കിയ 893.644 കിലോഗ്രാം സ്വര്‍ണത്തില്‍ 266.272 കിലോഗ്രാം നഷ്ടമായെന്ന് മുന്‍ സി എ ജി വിനോദ് റായ് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.

ക്ഷേത്രത്തിന്റെ ശ്രീകോവിലിന്റെ കതകും കൊടിമരവും തൂണുകളും മറ്റും സ്വര്‍ണം പൂശുന്നതിനുവേണ്ടി 1990 മുതലാണ് ഇത്രയും സ്വര്‍ണം ഉരുക്കാന്‍ നിലവറകളില്‍നിന്ന് പുറത്തെടുത്തത്. കൃത്യമായ തൂക്കവും ശുദ്ധിയും കണക്കാക്കാതെ കരാറുകാര്‍ക്ക് നല്‍കിയതു വഴി 30 ശതമാനം സ്വര്‍ണമാണ് നഷ്ടമായതെന്ന് വിനോദ് റായിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

sameeksha-malabarinews

2008-2009 കാലഘട്ടത്തിന് മുമ്പ് നടവരവായി ലഭിച്ച സ്വര്‍ണത്തിന്റെയും വെള്ളിയുടെയും കണക്കുകള്‍ ലഭ്യമല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവറകളിലെ സ്വര്‍ണത്തിന്റെയും ആഭരണങ്ങളുടെയും കണക്കുകളും ഉള്‍പ്പെടുത്താത്തതിനാല്‍ ക്ഷേത്രത്തിലെ സ്വത്തുക്കള്‍ സംബന്ധിച്ച് കൃത്യമായ ചിത്രം ലഭ്യമല്ലെന്ന് വിനോദ് റായ് സുപ്രീംകോടതിയെ അറിയിച്ചു.

ക്ഷേത്രത്തിലെ കണക്കുകള്‍ അക്രൂവല്‍ രീതിയിലല്ല അക്കൗണ്ട് ചെയ്യുന്നതെന്നും വിനോദ് റായ് കുറ്റപ്പെടുത്തി. വരുമാനവും ചെലവുകളും അക്കൗണ്ടുകളിലില്ല. ഇതിനാല്‍ കൃത്യമായ കണക്കുകളല്ല അക്കൗണ്ടില്‍ പ്രതിഫലിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!