താല്‍പര്യമുള്ളവര്‍ക്ക്‌ ഖത്തര്‍ അജ്യാല്‍ യുത്ത്‌ ഫിലീം ഫെസ്റ്റിവെലില്‍ വളണ്ടയിറാകാം

Untitled-1 copyദോഹ: നവംബര്‍ 29ന് ആരംഭിക്കുന്ന അജ്യാല്‍ യൂത്ത് ഫിലിം ഫെസ്റ്റിവലിന്റെ വളണ്ടിയര്‍മാരാകാന്‍ താത്പര്യമുള്ളവരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. സിനിമാ പ്രദര്‍ശനങ്ങള്‍ നടത്താന്‍ സഹായിക്കുക, ജൂറികളായെത്തുന്ന കുട്ടികളോടൊപ്പം ചേരുക തുടങ്ങിയ പ്രവര്‍ത്തികളാണ് വളണ്ടിയര്‍മാര്‍ക്കുണ്ടാവുക. കോളെജ് വിദ്യാര്‍ഥികള്‍, പ്രൊഫഷണലുകള്‍, റിട്ടയര്‍മെന്റ് ചെയ്തവര്‍ തുടങ്ങി സമൂഹത്തിന്റെ നാനാതുറകളിലുള്ളവര്‍ക്ക് വളണ്ടിയറാകാവുന്നതാണ്.

അന്താരാഷ്ട്ര പ്രശസ്തരായ ചലച്ചിത്ര പ്രവര്‍ത്തകരോടും പ്രഗത്ഭരോടുമൊപ്പം പ്രവര്‍ത്തിക്കാന്‍ അവസരം ലഭിക്കുമെന്നതാണ് വളണ്ടിയറാകുമ്പോള്‍ ലഭിക്കുന്ന പ്രധാനപ്പെട്ട ഗുണം. കൂടാതെ പ്രദര്‍ശിപ്പിക്കുന്ന സിനിമകള്‍ കാണാനുള്ള ടിക്കറ്റും ദോഹ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിന്റെ അനുമോദന സര്‍ട്ടിഫിക്കറ്റും വളണ്ടിയര്‍മാര്‍ക്ക് ലഭിക്കും.

അജ്യാല്‍ യൂത്ത് ഫിലിം ഫെസ്റ്റിവലിന്റെ ഏഴ് ദിവസങ്ങളില്‍ അഞ്ച് ഷിഫ്റ്റുകളായാണ് വളണ്ടിയര്‍മാര്‍ക്ക് പ്രവര്‍ത്തിക്കാനാവുക. ഓരോ ഷിഫ്റ്റും മൂന്നു മുതല്‍ ആറ് മണിക്കൂര്‍ വരെയാണ് നീണ്ടുനില്‍ക്കുക. ഓരോ ഷിഫ്റ്റ് പൂര്‍ത്തിയാകുമ്പോഴും സിനിമാ പ്രദര്‍ശനത്തിന്റെ ടിക്കറ്റ് ലഭിക്കും. ഫെസ്റ്റിവല്‍ അരങ്ങേറുന്ന സമയങ്ങളിലോ അതിനു ശേഷമോ വളണ്ടിയര്‍ക്ക് അനുയോജ്യമായ സമയത്ത് പ്രവര്‍ത്തിക്കാമെന്നത് പ്രധാന പ്രത്യേകതയാണ്. പതിനെട്ട് വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വളണ്ടിയറായി അപേക്ഷിക്കാനാവുക. കൂടുതല്‍ വിവരങ്ങള്‍ക്ക് ദോഹ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിന്റെ വെബ്‌സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്.