Section

malabari-logo-mobile

സൗദിയില്‍ ശിയാനേതാവ്‌ നമീറിന്‌ വധശിക്ഷ

HIGHLIGHTS : റിയാദ്‌: കിഴക്കന്‍ പ്രവിശ്യയില്‍ ഖതീഫിലെ അവാമിയ്യയില്‍ തീവ്രവാതപ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം നല്‍കിയിരുന്ന പ്രമുഖ ശിയാനേതാവ്‌ നമീര്‍ ബാഖിര്‍ അന്‍...

Untitled-1 copyറിയാദ്‌: കിഴക്കന്‍ പ്രവിശ്യയില്‍ ഖതീഫിലെ അവാമിയ്യയില്‍ തീവ്രവാതപ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം നല്‍കിയിരുന്ന പ്രമുഖ ശിയാനേതാവ്‌ നമീര്‍ ബാഖിര്‍ അന്‍ അമീറിന്‌ റിയാദിലെ ക്രിമിനല്‍ കോടതി വധശിക്ഷ വിധിച്ചു. രാജ്യത്തിന്റെ ഐക്യം തകര്‍ക്കുകയും ജനങ്ങള്‍ക്കിടയില്‍ അന്തഃഛിദ്രം വളര്‍ത്തുകയും ചെയ്‌തു എന്ന കുറ്റത്തിനാണ്‌ വധശിക്ഷ വിധിച്ചത്‌.

2011 ല്‍ കിഴക്കന്‍ പ്രവിശ്യയിലെ ഖദീഫിലുണ്ടായ അനിഷ്‌ട സംഭവങ്ങള്‍ക്ക്‌ പിന്നിലെ പ്രചോദനം നമീറാണെന്ന്‌ അധികൃതര്‍ കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്ന്‌ നമീറിനെ പോലീസ്‌ അറസ്റ്റ്‌ ചെയ്‌തിരുന്നു. അതേസമയം പിടിയിലായ നമീര്‍ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നു.

sameeksha-malabarinews

1959 ല്‍ അവാമിയ്യയില്‍ ജനിച്ച നമീര്‍ ഇറാനിലെയും, സിറിയയിലെയും ശിയാ ഉന്നത പഠന കേന്ദ്രങ്ങളിലാണ്‌ വിദ്യഭ്യാസം പൂര്‍ത്തിയാക്കിയത്‌. ഇതിന്‌ ശേഷം തിരിച്ചെത്തിയ നമീര്‍ അവാമിയ്യയിലെ സിയാ കലാപത്തിന്‌ നേതൃത്വം നല്‍കി.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!