ലോകത്തെ സ്വാധീനിച്ച വ്യക്തികളുടെ പട്ടികയില്‍ കാന്തപുരവും

kanthapuramദുബായ്‌: ലോകത്തെ സ്വാധീനിച്ച 500 മുസ്ലീം വ്യക്തിത്വങ്ങള്‍ ഉള്‍പ്പെട്ട പട്ടികയില്‍ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എപി അബൂബക്കര്‍ മുസ്ല്യാരും ഇടം തേടി. മലപ്പുറം മഅ്‌ദിന്‍ ചെയര്‍മാന്‍ സയിദ്‌ ഇബ്രാഹീം ഖലി അല്‍ബുഖാരിയും ഈ വര്‍ഷം പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്‌.

ജോര്‍ദ്ദാനിലെ അമ്മാന്‍ ദി റോയല്‍ ഇസ്ലാമിക്‌ സ്‌ട്രാറ്റജീസ്‌ സ്റ്റഡീസ്‌ സെന്ററാണ്‌ ഇസ്ലാമിക ലോകത്തെ സ്വാധീനിച്ച വ്യക്തികളുടെ പട്ടിക പ്രസിദ്ധീകരിച്ചിരിക്കുന്നത്‌. ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്‌ ആറാമത്തെ വാര്‍ഷിക പതിപ്പാണ്‌. ഇത്‌ നാലാം തവണയാണ്‌ കാന്തപുരം പട്ടികയില്‍ ഇടം തേടുന്നത്‌.

 

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top