Section

malabari-logo-mobile

വിലക്ക് ലംഘിച്ച് എസ്എഫ്‌ഐ പ്രതിഷേധം . വിസിയുടെ കോലം കത്തിച്ചു.

HIGHLIGHTS : തേഞ്ഞിപ്പലം : കോഴിക്കോട്

തേഞ്ഞിപ്പലം : കോഴിക്കോട് സര്‍വ്വകലാശാലയില്‍ വിലക്ക് ലംഘിച്ച് ഭരണകാര്യാലയ വളപ്പില്‍ കയറിയ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ വൈസ്ചാന്‍സിലറുടെ കോലം കത്തിച്ചു. യൂണിവേഴ്‌സിറ്റിയുടെ ഭൂമി പാര്‍ശ്വവര്‍ത്തികള്‍ക്കും ഭൂമാഫിയകള്‍ക്കും മറിച്ചുവില്‍ക്കുന്നു എന്നാരോപണത്തെ തുടര്‍ന്നാണ് സമരം നടന്നത്.

എസ്എഫ്‌ഐ സംസ്ഥാന വൈ.പ്രസിഡന്റ് എസ്.കെ സജീഷ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സജിനേഷ്, കിരണ്‍രാജ്, സര്‍വ്വകലാശാല യൂണിയന്‍ ജനറല്‍ സെക്രട്ടറി റഫീഖ് എന്നിവരുടെ നേതൃതവത്തില്‍ സര്‍വ്വകലാശാല സ്റ്റുഡന്റ്‌സ് സ്ട്രാപ്പിനു മുന്നില്‍ കേന്ദ്രീകരിച്ച എസ് എഫ്‌ഐക്കാര്‍ ക്യാമ്പസില്‍ താവളമടിച്ച വന്‍പോലീസ് സന്നാഹത്തിന്റെ കണ്ണുവെട്ടിച്ച് ഭരണകാര്യാലയത്തിലേക്ക് പ്രവേശിക്കുകയായിരുന്നു.

sameeksha-malabarinews

അവിടെവെച്ച് വി.സിയുടെ കോലം കത്തിച്ച പെണ്‍കുട്ടികള്‍ അടക്കമുള്ള സമരക്കാരെ പോലീസ് ലാത്തിചാര്‍ജ്ജ് ചെയ്തു. 14 വിദ്യാര്‍ത്ഥികളെ പോലീസ് അറസ്റ്റുചെയ്തു. ഇവരെ പിഡിപിപി ആക്റ്റ് അടക്കമുള്ള വകുപ്പുകളനുസരിച്ചുള്ള കേസെടുത്ത് പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കി. ഇവര്‍ക്ക് കോടതി ജാമ്യമനുവദിച്ചു.

[youtube]http://www.youtube.com/watch?v=ktJntQaWfT8&context=C4c97625ADvjVQa1PpcFPdEYSBwUexORM2dgPD2MWHD1X2eF5kcG8=[/youtube]

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!